എന്തുകൊണ്ടാണ് ഡിജിറ്റല്‍ ഗോള്‍ഡ് കൂടുതല്‍ ആകര്‍ഷമാകുന്നത്? Jar App

December 22, 2022

ഇന്ത്യയില്‍ അടുത്ത കാലത്ത് ആരംഭിച്ച ഡിജിറ്റല്‍ ഗോള്‍ഡിനോടുള്ള താല്‍പര്യത്തിന് പിന്നിലെ കാരണവും എന്തുകൊണ്ട്‌ ഡിജിറ്റല്‍ ഗോള്‍ഡ്‌ സാധാരണ സ്വര്‍ണത്തെക്കാള്‍ ആകര്‍ഷകമാകുന്നുവെന്നും നമുക്ക് അന്വേഷിക്കാം.

സ്വര്‍ണം പ്രാചീനകാലം മുതല്‍ നിലവിലുണ്ടായിരുന്നതും ഏവര്‍ക്കും പരിചിതവുമായ വിപണന ആസ്തിയാണെന്ന കാര്യം നമുക്കെല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ എന്തുകൊണ്ടാണ് ഇവയ്ക്ക്, പ്രത്യേകിച്ച് ഇന്ത്യയില്‍ ഇത്രയേറെ പ്രാധാന്യം ലഭിച്ചതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

നൂറ്റാണ്ടുകളായി ജനങ്ങള്‍ നിക്ഷേപമെന്ന നിലയില്‍ ആഭരണങ്ങളായും നാണയങ്ങളായും സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നു.

എല്ലാത്തിനുമുപരി ഇത് ശരിയായ കാരണങ്ങളാല്‍ ഏറ്റവും വിശ്വസനീയമായ ഒരു നിക്ഷേപമാണ്.

വിശ്വസ്തവും കൈയില്‍ സൂക്ഷിക്കാവുന്നതുമായ ഒരു വസ്തുവെന്ന നിലയില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ കൊണ്ട് സ്വര്‍ണത്തിന്റെ മൂല്യം റോക്കറ്റ് വേഗത്തില്‍ ഉയര്‍ന്നു. ഇത് സ്വര്‍ണത്തെ കൂടുതല്‍ ലാഭകരവും സൂക്ഷിച്ച് വച്ച് ഇരട്ടിയാക്കാനുള്ള മികച്ചൊരു ഓപ്ഷനുമാക്കി മാറ്റി.

ഉരുപ്പടിയായി സ്വര്‍ണം സൂക്ഷിക്കുന്നത് കൊണ്ടുള്ള പ്രശ്‌നം

പ്രത്യക്ഷ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നതില്‍ നിരവധി പ്രശ്‌നങ്ങളുണ്ട്. സ്വര്‍ണം സംഭരിച്ചു വയ്ക്കുന്നതിന് സമയനഷ്ടവും ശാരീരികാധ്വാനവും വേണ്ടി വരുന്നത് മാത്രമല്ല, ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നത് ശ്രമകരവുമാണ്.

സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള ഇടപാടുകളില്‍

ഈ വര്‍ഷം കാര്യമായ കുറവുണ്ടായി. കോവിഡ്-19 സൃഷ്ടിച്ച പ്രതിസന്ധിയില്‍ വിതരണ ശൃംഖല താറുമാറായി. 

രാഷ്ട്രീയ അനിശ്ചിതാവസ്ഥയും വാക്‌സിന്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇതുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിന് കാരണമായി. ഇത് അങ്ങേയറ്റം പ്രതിസന്ധിയിലേക്ക് നയിച്ചു.

.ടണ് കണക്കിന് സ്വര്ണം ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നത് അത്യാവശ്യമായി വരുമ്പോള് വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളോട് പെട്ടെന്ന് പ്രതികരിക്കുക എളുപ്പമാകാറില്ല. 

നിരവധി ബാഹ്യഘടകങ്ങള്‍ വിപണിയെ സ്വാധീനിക്കുമ്പോള്‍ സ്വര്‍ണത്തെ മികച്ച നിക്ഷേപമായി കാണുന്ന ഉപഭോക്താക്കള്‍ കൂടുതല്‍ മികച്ചതും സാമ്പത്തികമായി ഗുണം ലഭിക്കുന്നതുമായ നിക്ഷേപ രീതി സ്വീകരിക്കും. 

കോവിഡാനന്തര സാഹചര്യത്തില്‍ നിരവധി ഡിജിറ്റല്‍ ഗോള്‍ഡ് നിക്ഷേപങ്ങള്‍ പിറവിയെടുത്തിട്ടുണ്ട്. ജനങ്ങള്‍ കൂടുതല്‍ സ്മാര്‍ട്ടായ ഡിജിറ്റല്‍ ഗോള്‍ഡില്‍ നിക്ഷേപം നടത്താനായി മുന്നോട്ട് വരുന്നുണ്ട്.

എന്താണ് ഡിജിറ്റല്‍ ഗോള്‍ഡ്?

ലളിതമായി പറഞ്ഞാല്‍ ഉരുപ്പടി രൂപത്തിലുള്ള സ്വര്‍ണത്തിന്റെ പകരക്കാരനാണ് ഡിജിറ്റല്‍ ഗോള്‍ഡ്. ഇത് സ്വര്‍ണത്തെ ഭൗതികമായി സ്പര്‍ശിക്കാതെ എക്‌സ്‌ചേഞ്ച് നിരക്കുകളില്‍ നിന്നും ഊഹോപോഹങ്ങളില്‍ നിന്നും വിലയിലെ ഏറ്റക്കുറച്ചിലുകളില്‍ നിന്നും മാറി നിക്ഷേപകനെ ലോകത്തെവിടെയും വാങ്ങലും വില്‍പ്പനയും നടത്താന്‍ അനുവദിക്കുന്നു. 

 

ഇത് ഓണ്‍ലൈനായി സ്വര്‍ണം വാങ്ങുന്നതിനും സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നതിനുമുള്ള സുരക്ഷിതവും സൗകര്യപ്രദവും ചെലവഴിക്കുന്ന തുകയുടെ മൂല്യം ഉറപ്പ് നല്‍കുന്നതുമായ രീതിയാണ്. ആയാസരഹിതമായ ഈ രീതിയില്‍ സംഭരിക്കേണ്ട ആവശ്യമോ ഗതാഗത ചെലവുകളോ വരുന്നില്ല.

യാത്രാ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുകയും സ്വര്‍ണക്കടകള്‍ അടച്ചിടുകയും ചെയ്ത സമയത്ത് ഡിജിറ്റല്‍ ഗോള്‍ഡിന്റെ വില്‍പനയില്‍ വര്‍ദ്ധനയുണ്ടായതായി ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരികള്‍ വ്യക്തമാക്കുന്നു. കൊറോണ വൈറസ് വ്യാപനം ശക്തമായ സമയത്ത് ഡിജിറ്റല്‍ ഗോള്‍ഡിന്റെ വില്‍പനയില്‍ 40-50 ശതമാനം വളര്‍ച്ചയുണ്ടായി. 

എന്തുകൊണ്ടാണ് പെട്ടെന്ന് ഇതിന് അനുകൂലമായ ഒരു സാഹചര്യമുണ്ടായത്? ലാഭസാധ്യതയും ലളിതമായ നടപടിക്രമങ്ങളും മറ്റ് സവിശേഷതകളും സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുകയെന്നത് എല്ലാവര്‍ക്കും സാധ്യമായ കാര്യമാക്കി മാറ്റി. 

1. വിവിധ അളവിലുള്ള നിക്ഷേപ സാധ്യത

ചെറിയ തുകയ്ക്ക് പോലും ഡിജിറ്റല്‍ ഗോള്‍ഡില്‍ നിക്ഷേപം നടത്താനാകും. ഒരു രൂപ മുതല്‍ ഇത് വാങ്ങാനും വിൽക്കാനും കഴിയും. 

2. സംഭരണവും സുരക്ഷയും

ഡിജിറ്റല്‍ ഗോള്‍ഡില്‍ സംഭരണം, അല്ലെങ്കില്‍ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളൊന്നുമില്ല. നിങ്ങളുടെ അക്കൗണ്ടിലുള്ള ഓരോ ഗ്രാം ഡിജിറ്റല്‍ ഗോള്‍ഡിനും തത്തുല്യമായ സ്വര്‍ണ ഉരുപ്പടി വില്‍പ്പനക്കാരന്റെ കൈവശം സുരക്ഷിതമായി സൂക്ഷിച്ചിരിക്കും. നിങ്ങള്‍ക്ക് ഒരുകാലത്തും നഷ്ടസാധ്യതയില്ലെന്നാണ് ഇതിനര്‍ത്ഥം. 

3. ഉയര്‍ന്ന ലിക്വിഡിറ്റി

ഏറ്റവുമധികം ലിക്വിഡിറ്റിയുള്ള ഉല്‍പ്പന്നമാണ് സ്വര്‍ണം. ഡിജിറ്റല്‍ ഗോള്‍ഡ് ഏത് സമയത്തും എവിടെ നിന്നും വാങ്ങാനും വില്‍ക്കാനുമാകും. ഭാവിയില്‍ സ്വര്‍ണത്തിന്റെ പൂര്‍ണമായ റീസെയില്‍ വില ലഭിക്കുന്നതിനായി നിങ്ങള്‍ ഏതെങ്കിലുമൊരു ഡീലറെ സന്ദര്‍ശിക്കുകയോ സ്വര്‍ണം വാങ്ങിയ അക്കൗണ്ട് സൂക്ഷിക്കുകയോ ചെയ്യേണ്ടതില്ല. 

4. വിപണനം

ചെറിയ ചില നടപടിക്രമങ്ങളിലൂടെ ഡിജിറ്റല്‍ ഗോള്‍ഡ് ഏത് സമയത്തും എവിടെ നിന്നും വാങ്ങാനും വില്‍ക്കാനുമാകും. പണം നേരിട്ട് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്കോ രജിസ്റ്റര്‍ ചെയ്ത വാലറ്റിലേക്കോ നിക്ഷേപിക്കും. 

5. പരിശുദ്ധ സ്വര്‍ണം അധിക ചെലവുകളില്ലാതെ

ഡിജിറ്റല്‍ ഗോള്‍ഡ് ഇടപാടില്‍ നിങ്ങള്‍ പരിശുദ്ധമായ 24 കാരറ്റ് സ്വര്‍ണം മാത്രമാണ് വാങ്ങുന്നത്. നിങ്ങള്‍ മുടക്കുന്ന മുഴുവന്‍ തുകയും സ്വര്‍ണത്തില്‍ മാത്രമാണ് നിക്ഷേപിക്കുന്നത്. വാങ്ങുന്ന സമയത്ത് നിങ്ങള്‍ 3 ശതമാനം GST  അടയ്‌ക്കേണ്ടി വരും എന്നുമാത്രം. 

6. സുരക്ഷിതത്വം

നിങ്ങള്‍ വാങ്ങുന്ന ഓരോ ഗ്രാം ഡിജിറ്റല്‍ സ്വര്‍ണത്തിനും തത്തുല്യമായ 24 കാരറ്റ് സ്വര്‍ണം രാജ്യത്തെ പ്രധാന മൂന്ന് സ്വര്‍ണ ബാങ്കുകളായ Augmont, MMTC - PAMP, SafeGold എന്നിവയില്‍ ഏതിലെങ്കിലും നിങ്ങളുടെ പേരിലുള്ള ലോക്കറില്‍ സൂക്ഷിക്കും. നിങ്ങള്‍ക്ക് ഒരുകാലത്തും നഷ്ടസാധ്യതയില്ലെന്നാണ് ഇതിനര്‍ത്ഥം. 

പ്രത്യക്ഷ സ്വര്‍ണവും ഡിജിറ്റല്‍ ഗോള്‍ഡും തമ്മിലുള്ള വിശദമായ താരതമ്യം എന്നതില്‍ ഇത് പരിശോധിക്കുക.

സാഹചര്യങ്ങള്‍ പൂര്‍വസ്ഥിതിയിലായാലും ആളുകള്‍ പ്രത്യക്ഷ സ്വര്‍ണം വാങ്ങുന്ന പഴയ രീതിയിലേക്ക് തിരിച്ചു പോകാനുള്ള സാധ്യതയില്ല. ഇത് ഒരു ദീര്‍ഘകാല ട്രെന്‍ഡായാണ് വിദഗ്ദ്ധർ ഇതിനെ കാണുന്നത്.

ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളില്‍ ജനങ്ങള്‍ വിശ്വാസമര്‍പ്പിച്ച ഘടകങ്ങളായ വാങ്ങുന്നതിലുള്ള എളുപ്പം, ചെലവ്, സുരക്ഷ എന്നീ സൗകര്യങ്ങൾ കാരണം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഉപഭോക്താക്കള്‍ കൂടുതലായി ഡിജിറ്റല്‍ ഗോള്‍ഡിലേക്ക് മാറുന്ന പ്രവണത ദൃശ്യമാണ്. ഒരൊറ്റ ക്ലിക്കിലൂടെ നിങ്ങള്‍ക്ക് എളുപ്പത്തില്‍ 24 കാരറ്റ് സ്വര്‍ണം വാങ്ങാം.

ഓരോ തവണയും ആപ്പ് തുറന്ന് പണം നിക്ഷേപിക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ക്ക് ഒഴിവാക്കണമെങ്കില്‍ Jar ആപ്പില്‍ നിങ്ങളുടെ നിക്ഷേപം ലളിതമാക്കുന്നതിനുള്ള ഓപ്ഷനുകളുണ്ട്. 

നിങ്ങളുടെ ഓണ്‍ലൈന്‍ ട്രാന്‍സാക്ഷനുകളില്‍ നിന്ന് മിച്ചം പിടിക്കുന്ന ചെറിയ തുക Jar app ഓട്ടോമാറ്റിക്കായി ഡിജിറ്റല്‍ ഗോള്‍ഡിലേക്ക് നിക്ഷേപിച്ചുകൊണ്ട് സുരക്ഷിതമായ ഭാവിയ്ക്കായി ഡിജിറ്റല്‍ ഗോള്‍ഡ് സ്വരുക്കൂട്ടുന്നതിന് സഹായിക്കുന്നു. നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് ഓരോ ദിവസവും ഒരു നിശ്ചിത തുക കുറവ് വരുത്തി അത് ഡിജിറ്റല്‍ ഗോള്‍ഡിൽ നിക്ഷേപിക്കുന്നതിനായി ക്രമീകരിക്കാവുന്നതാണ്. 

മറ്റ് നഷ്ടസാധ്യതയുള്ള നിക്ഷേപങ്ങള്‍ക്കിടയില്‍ സ്ഥിരതയുള്ള നിക്ഷേപമായി ഡിജിറ്റല്‍ ഗോള്‍ഡിനെ ഉള്‍പ്പെടുത്തുക. ഇപ്പോള്‍ തന്നെ Jar ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് നിങ്ങളുടെ ഡിജിറ്റല്‍ ഗോള്‍ഡ് നിക്ഷേപ യാത്ര ആരംഭിക്കുക.

Subscribe to our newsletter
Thank you! Your submission has been received!
Oops! Something went wrong while submitting the form.