സേവിംഗ്‌സ് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നതിലൂടെ നിങ്ങളുടെ പണം അപഹരിക്കപ്പെടുന്നതിന്റെ കാരണവും അതിന് പകരമായുള്ള നിക്ഷേപ ഓപ്ഷനും കണ്ടെത്തുക.
ഓരോ മാസവും ശമ്പളം വാങ്ങുന്നത് ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവങ്ങളില് ഒന്നാണ്. അല്ലേ?
നമ്മെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുന്ന ശമ്പളം എന്ന കാര്യത്തിനായി നമ്മുടെ ജീവിതകാലത്തില്‍ ആഴ്ചയില്‍ 40-50 മണിക്കൂര്‍ എന്ന കണക്കില്‍ 30-40 വര്‍ഷം നാം കഠിനാധ്വാനം ചെയ്യുന്നു.
നല്ല രീതിയില്‍ ജീവിക്കുന്നതിനായി ആവശ്യമുള്ളപ്പോഴൊക്കെ പണം ലഭിക്കുന്നതിന് നാം സേവിംഗ്‌സ് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നു.
സേവിംഗ്‌സ് അക്കൗണ്ട് 2 മുതല്‍ 4 വരെ വാര്‍ഷിക പലിശ നല്‍കുന്നു. ഇത് തീര്‍ച്ചയായും നിക്ഷേപത്തിനുള്ള ഏറ്റവും മികച്ച റിട്ടേണല്ല, എന്നാല്‍ ഒന്നുമില്ലാത്തതിനേക്കാള്‍ ഭേദമാണ്.
എങ്ങനെയാണ് സേവിംഗ്‌സ് അക്കൗണ്ട് നമ്മുടെ പണം അപഹരിക്കുന്നത്?
പണപ്പെരുപ്പം എന്നാണ് അതിനുള്ള ഉത്തരം
നിര്‍ഭാഗ്യവശാല്‍, ആഗോളതലത്തില്‍ ഉയർന്ന പണപ്പെരുപ്പ നിരക്കുകളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മുന്നിലാണ്. നിങ്ങള്‍ക്ക് എങ്ങനെ ഇതിനെ മറികടക്കാൻ കഴിയുമെന്ന് ആശങ്കപ്പെടേണ്ട. മൂന്ന് ലളിതമായ ഘട്ടങ്ങള്‍ ഇവിടെ പരിശോധിക്കുക.
നിത്യോപയോഗ സാധനങ്ങളുടെ വില വർഷം തോറും വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ പണപ്പെരുപ്പത്തെക്കുറിച്ച് എല്ലാവരും ആശങ്കാകുലരാണ്.
ഇന്ന് രാജ്യത്ത് പണപ്പെരുപ്പം 6 ശതമാനമോ അതിന് മുകളിലോ ആണ്. മെട്രോ മേഖലകളിൽ അതിലും കൂടുതലാണ്.
ഇതിനർത്ഥം, ഒരു ബാങ്ക് അക്കൗണ്ടിലെ പണം, വളരാത്തത്, നിങ്ങളുടെ സമ്പത്തിനെ ക്രമാനുഗതമായി ഇല്ലാതാക്കുന്നു എന്നാണ്.
ഇക്കാര്യത്തില്‍ നിങ്ങള്‍ കുറച്ച് കണക്കു കൂട്ടലുകള്‍ നടത്തിയാല്‍ 10-15 വര്‍ഷത്തിനുള്ളില്‍ നിങ്ങളുടെ ക്രയശേഷി 20 മുതല്‍ 30 ശതമാനം വരെ കുറയുന്നതായി മനസിലാകും.
ഒന്ന് ശ്രദ്ധിച്ചു നോക്കിയാൽ, ആളുകള്‍ക്ക് ബാങ്ക് നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന പലിശയുടെ അനുപാതത്തേക്കാള്‍ എല്ലായ്‌പ്പോഴും പണപ്പെരുപ്പ നിരക്ക് ഉയർന്നതാണ് എന്ന് കാണാൻ കഴിയും.
അതുകൊണ്ട് നിങ്ങളുടെ നിക്ഷേപത്തെക്കാള്‍ വേഗത്തില്‍ ചെലവുകള്‍ വര്‍ദ്ധിക്കുമ്പോള്‍ ബാങ്കുകളിലുള്ള നിങ്ങളുടെ പണത്തിന്റെ മൂല്യം കാലക്രമേണ കുറഞ്ഞു വരും.
ഈ സാഹചര്യത്തെ നേരിടാനും വിലക്കയറ്റത്തിനതീതമായി നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കാനും ഇതില്‍ നിക്ഷേപിക്കൂ.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിങ്ങള്‍ ഇനിപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും-
● പലചരക്ക് സാധനങ്ങള്‍ക്ക് വില വർദ്ധിച്ചു.
● പഴങ്ങളുടെയും പച്ചക്കറികളുടെയും വില ഉയർന്നു.
● നിങ്ങളുടെ വീടിന്റെ വാടക വര്‍ദ്ധിച്ചു.
● നിങ്ങളുടെ ചികിത്സാ ചെലവുകൾ വർദ്ധിച്ചു.
● സിനിമാ ടിക്കറ്റ് നിരക്ക് വർദ്ധിച്ചു.
● റെസ്റ്റോറന്റിലെ ബിൽ ഉയർന്നു.
● മിക്കവാറും എല്ലാ സാധന-സേവനങ്ങള്‍ക്കും വില വര്‍ദ്ധിച്ചു.
ചെറിയ ഒരു ഉദാഹരണത്തോടെ തുടങ്ങാം:
രാജ്യത്ത് ശരാശരി 4.5 ശതമാനം വിലക്കയറ്റമുള്ളപ്പോള്‍ സേവിംഗ്‌സ് അക്കൗണ്ട് പലിശ നിരക്ക് ശരാശരി 3.5 ശതമാനം മാത്രമാണ്.
അതായത്, നിങ്ങള്‍ 100 രൂപ സേവിംഗ്‌സ് അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ 3.5 ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ നിങ്ങള്‍ക്ക് ഒരു വര്‍ഷം 103.5 രൂപ ലഭിക്കും.
എന്നാല്‍ ഒരു വര്‍ഷം മുമ്പ് 100 രൂപ മുടക്കി വാങ്ങിയിരുന്ന സാധനങ്ങള്‍ക്ക് ഇപ്പോള്‍ 104.5 രൂപ ചെലവാകും. ഈ വ്യത്യാസം കാലക്രമേണ വര്‍ദ്ധിച്ച് ഓരോ വര്‍ഷം കഴിയുമ്പോഴും കൂടുതല്‍ തുക ചെലവഴിക്കേണ്ടി വരും.
അതിനര്‍ത്ഥം, നിങ്ങള്‍ സേവിംഗ്‌സ് അക്കൗണ്ടില്‍ പണം നിക്ഷേപിച്ച് 3.5 ശതമാനം വാര്‍ഷിക പലിശ നേടിയാലും നിങ്ങള്‍ ഒരു വര്‍ഷം മുമ്പ് 100 രൂപയ്ക്ക് വാങ്ങിയ സാധനം വാങ്ങുന്നതിന് ഒരു രൂപ കൂടി അധികമായി കണ്ടെത്തേണ്ടി വരുമെന്നാണ്.
വിലക്കയറ്റത്തെക്കുറിച്ച് കൂടുതല്‍ വ്യക്തമായി മനസിലാക്കാന്‍ ഇതാ മറ്റൊരു ഉദാഹരണം:
പര്‍ണിക, ശ്രേയ, മുസ്‌കാൻ എന്നിവര്‍ സുഹൃത്തുക്കളാണ്. 2020-ല്‍ മൂവര്‍ക്കും 5 ലക്ഷം രൂപ വീതം ലഭിക്കുന്നു.
ഈ പണം അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കേണ്ടതായുണ്ട്, പ്രത്യേകിച്ച് മഹാമാരി പോലുള്ള സന്ദര്‍ഭങ്ങളില്‍. മൂന്ന് പേരും വ്യത്യസ്തമായ നിക്ഷേപ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കുന്നു.
- പര്‍ണിക മറ്റ് നിക്ഷേപ സാധ്യതകള്‍ തേടുന്നില്ല. അവള്‍ പണം തന്റെ സേവിംഗ്‌സ് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നു.
- അടിയന്തര ഫണ്ട് രൂപീകരിക്കുന്നതിന് ഇതര മാര്‍ഗങ്ങളൊന്നും അറിയാത്ത ശ്രേയയും പണം ബാങ്കില്‍ നിക്ഷേപിക്കുന്നു.
- ലിക്വിഡ് ഫണ്ടുകളുടെ സാധ്യതകളെക്കുറിച്ച് അറിയാവുന്ന മുസ്‌കാൻ അത്തരത്തിലൊന്നില്‍ തന്റെ പണം നിക്ഷേപിക്കുന്നു.
അടുത്ത 20 വര്‍ഷത്തിനുള്ളില്‍ അവരുടെ നിക്ഷേപങ്ങള്‍ക്ക് എന്ത് സംഭവിക്കും?
- ഓരോ വര്‍ഷവും പര്‍ണികയുടെ നിക്ഷേപത്തിന്റെ ശരിയായ മൂല്യം കുറയുന്നു. ബാങ്കില്‍ നിക്ഷേപിച്ച 5 ലക്ഷം രൂപ 20 വര്‍ഷം കഴിയുമ്പോള്‍ വെറും 2.07 ലക്ഷത്തിന്റെ മൂല്യമാണ് നല്‍കുന്നത്. ഇത് മൂല്യത്തില്‍ 50 ശതമാനത്തിലധികം കുറവാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതാണ് ഏറ്റവും മോശപ്പെട്ട വിഭാഗം.
- 20 വര്‍ഷം കൊണ്ട് ശ്രേയയുടെ 5 ലക്ഷം, 4.12 ലക്ഷം രൂപയുടെ മൂല്യമാണ് നല്‍കുക. ഇതും അനുയോജ്യമല്ല.
- അതേസമയം മുസ്‌കാന്റെ 5 ലക്ഷം ഇക്കാലയളവില്‍ 8.32 ലക്ഷത്തിന്റെ മൂല്യം നേടിക്കൊടുത്തു. സേവിംഗ്‌സ് അക്കൗണ്ടില്‍ നിക്ഷേപിക്കുമ്പോള്‍ ലഭിക്കുമായിരുന്നതിന്റെ ഇരട്ടിയിലധികമാണ് മുസ്‌കാന്‍ ഇതിലൂടെ നേടിയത്.
വിലക്കയറ്റം കൂടാതെ, ഓപ്പണ്‍ ഗവണ്‍മെന്റ് ഡാറ്റ പ്ലാറ്റ്‌ഫോമില്‍ നിന്ന് ലഭിച്ച ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം മറ്റ് ചില കണക്കുകള്‍ കൂടി മനസില്‍ വയ്ക്കുക.
- നിങ്ങളുടെ വരുമാനത്തിന് പലിശയിനത്തില്‍ ലഭിക്കുന്ന 10,000 രൂപയിലധികമുള്ള ഏതൊരു തുകയ്ക്കും നിലവിലെ ആദായ നികുതി പ്രകാരം നികുതി അടയ്‌ക്കേണ്ടി വരും. നിങ്ങള്‍ വര്‍ഷത്തില്‍ 5-10 ലക്ഷം രൂപ നേടുകയാണെങ്കില്‍ അത് നിങ്ങളുടെ സേവിംഗ്‌സ് വരുമാനത്തില്‍ 20 ശതമാനം വരുമാന പലിശ ആയിരിക്കും. തുച്ഛമായ 3.5 - 4 ശതമാനം പലിശ നല്‍കുന്ന സേവിംഗ്‌സ് അക്കൗണ്ട് തുകയില്‍ നിന്ന് 20 ശതമാനം നികുതി പിടിയ്ക്കുന്നത് പലിശ 2.8 - 3.8 ശതമാനത്തിലേക്ക് താഴ്ത്തി നിങ്ങള്‍ക്ക് കൂടുതല്‍ നഷ്ടം വരുത്തുന്നു.
- നിങ്ങള്‍ 2.5 - 5 ലക്ഷത്തിന്റെ നികുതി സ്ലാബിലാണ് വരുന്നതെങ്കിലും സേവിംഗ്‌സ് പലിശ ചേര്‍ത്തതിന് ശേഷമുള്ള അവസാന തുകയ്ക്ക് ഈടാക്കുന്ന നികുതിക്ക് ശേഷമുള്ള പലിശ വരുമാനം 2.8 - 3.8 ശതമാനം മാത്രമായിരിക്കും.
നിങ്ങളുടെ പണം നിക്ഷേപിക്കുന്നതിന് സേവിംഗ്‌സ് അക്കൗണ്ടിനെക്കാള്‍ മികച്ച ഏതെങ്കിലും ഓപ്ഷന്‍ ഉണ്ടോ?
ഉണ്ട്. നിങ്ങളുടെ അക്കൗണ്ടില്‍ മിനിമം തുകയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് പണം നിക്ഷേപിക്കാനായി നിരവധി ഓപ്ഷനുകളുണ്ട്.
ബുദ്ധിപരമായി നിക്ഷേപിച്ച് ഏറ്റവും മികച്ച റിട്ടേണ്‍ നേടുക. നിക്ഷേപത്തിന് വൈവിധ്യങ്ങളായ നിരവധി സാധ്യതകളുണ്ട്. അവയില്‍ ചിലത് ചുവടെ:
- മികച്ച പലിശ നിരക്ക് നല്‍കുന്നു
- നികുതി ബില്‍ കുറയ്ക്കുന്നതിന് സഹായിക്കുന്നു
- മൊത്ത വരുമാനം വര്‍ദ്ധിപ്പിക്കുന്നതില്‍ സഹായിക്കുന്നു
നിങ്ങളുടെ വരുമാനവും ചെലവും നിങ്ങള്‍ എവിടെ, എപ്പോള്‍, എങ്ങനെ നിക്ഷേപം നടത്തണമെന്ന് നിശ്ചയിക്കുന്നു. മികച്ച രീതിയില്‍ നിക്ഷേപ സാധ്യതകള്‍ ഉപയോഗിക്കുന്നതിനുള്ള ചില ഓപ്ഷനുകള്‍ ഇതാ:
1. സ്വര്‍ണത്തിലുള്ള നിക്ഷേപം
സ്ഥിരമായി വില വര്‍ദ്ധിക്കുന്ന മൂല്യമേറിയ വസ്തുവായ സ്വര്‍ണം സുരക്ഷിതമായ നിക്ഷേപ ഓപ്ഷനാണ്.
സ്വര്‍ണം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 20 ശതമാനത്തിലധികം വര്‍ഷാവര്‍ഷ റിട്ടേണ്‍ നല്‍കി. പോര്‍ട്ട്‌ഫോളിയോ നഷ്ടസാധ്യതകള്‍ കുറയ്ക്കുന്ന മികച്ചൊരു നിക്ഷേപ സാധ്യതയായി ഇതിനെ പരിഗണിക്കുന്നു.
നിക്ഷേപ രംഗത്തെ വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ ഒരാളുടെ മൊത്തനിക്ഷേപ പോര്‍ട്ട്‌ഫോളിയോയില്‍ 5 മുതല്‍ 10 വരെ ശതമാനം സ്വര്‍ണമായിരിക്കണം.
ലോകം മുഴുവന്‍ ഡിജിറ്റലിന് പിന്നാലെ പോകുന്ന ഈ കാലത്ത് ഡിജിറ്റല്‍ ഗോള്‍ഡ് കൂടുതല്‍ കൂടുതല്‍ ശ്രദ്ധ നേടുന്നു.
എന്താണ് ഡിജിറ്റല്‍ ഗോള്‍ഡ്. നിങ്ങള്‍ക്ക് അറിയേണ്ടേ? ലളിതമായി പറഞ്ഞാല്‍ ഉരുപ്പടി രൂപത്തിലുള്ള സ്വര്‍ണത്തിന് പകരക്കാരനാണ് ഡിജിറ്റല്‍ ഗോള്‍ഡ്.
വിനിമയ നിരക്കിലെ കൃത്രിമത്വങ്ങളില്‍ നിന്നും മാറ്റങ്ങളില്‍ നിന്നും സ്വതന്ത്രമായ ഇത് സ്വര്‍ണത്തില്‍ നേരിട്ട് സ്പര്‍ശിക്കുക പോലും ചെയ്യാതെ ലോകത്തെവിടെ നിന്നും സ്വര്‍ണം വാങ്ങാനും വില്‍ക്കാനും അനുവദിക്കുന്നു.
2. ബോണ്ടുകളിലുള്ള നിക്ഷേപം
ബോണ്ടുകൾ IOU-യ്ക്ക് സമാനമായ ഡെബ്റ്റ് സെക്യൂരിറ്റിയാണ്. കടം വാങ്ങുന്നവര്‍ നിക്ഷേപകര്‍ക്ക് ഒരു പ്രത്യേക കാലയളവിലേക്ക് പണം കടം വാങ്ങുന്നതിനായി തങ്ങളുടെ ബോണ്ടുകൾ വില്‍ക്കുന്നു.
നഷ്ടസാധ്യതകള്‍ ഒഴിവാക്കുന്ന കാര്യത്തില്‍ ബോണ്ടുകൾ ഏറ്റവും മികച്ച ഓപ്ഷനുകളില്‍ ഒന്നാണ്.
നിങ്ങൾ ഒരു ബോണ്ട് വാങ്ങുമ്പോൾ, നിങ്ങൾ ഇഷ്യൂ ചെയ്യുന്നയാൾക്ക് പണം കടം കൊടുക്കുന്നു. അത് ഒരു കമ്പനിയോ മുനിസിപ്പാലിറ്റിയോ സർക്കാരോ ആകാം.
ഇതിന് പകരം പണം വാങ്ങിയയാള്‍ ബോണ്ടിന്റെ കാലാവധിയ്ക്കുള്ളില്‍ മുഖവില എന്നറിയപ്പെടുന്ന മുതല്‍ തുക കൂടാതെ നിശ്ചിത പലിശയും മടക്കി നല്‍കുന്നു.
നിങ്ങള്‍ക്ക് മുതല്‍ മുടക്ക് തുക കൂടാതെ പലിശയും നിശ്ചിത കാലാവധിക്കുള്ളില്‍ ലഭിക്കുന്നു.
ഹ്രസ്വകാല-ഇടക്കാല നിക്ഷേപങ്ങളില്‍ ബോണ്ടുകള്‍ക്ക് മികച്ച റെക്കോര്‍ഡാണുള്ളത്.
3. സര്‍ട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റിലുള്ള നിക്ഷേപം
വാണിജ്യ ബാങ്കുകള്‍ നല്‍കുന്ന പ്രത്യേക തരം സേവിംഗ്‌സ് അക്കൗണ്ടാണ് സര്‍ട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ് അഥവാ CD. പരമ്പരാഗത സേവിംഗ്‌സ് അക്കൗണ്ടിലേതിനേക്കാള്‍ ഉയര്‍ന്ന പലിശ നല്‍കുന്ന ഈ അക്കൗണ്ടുകളിലേക്ക് നിങ്ങള്‍ക്ക് നിയന്ത്രിത ആക്‌സസ് മാത്രമാകും ലഭിക്കുക.
ഈ നിക്ഷേപം കാലക്രമേണ മികച്ച രീതിയില്‍ വളരും. എന്നാല്‍ നിശ്ചിത കാലാവധിക്ക് മുമ്പ് പിന്‍വലിക്കുകയാണെങ്കില്‍ പിഴ ഇനത്തില്‍ പണമടയ്‌ക്കേണ്ടി വന്നേക്കാം.
ഇതിന് ഒരാഴ്ച മുതല്‍ ഒരു വര്‍ഷം വരെ കാലാവധിയാകാം. കുറഞ്ഞത് ഒരു ലക്ഷം രൂപ നിക്ഷേപം ഉണ്ടാകണം. റിസര്‍വ് ബാങ്കാണ്(RBI) ഇതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ നടത്തുന്നത്.
4. മ്യൂച്വല്‍ ഫണ്ട് നിക്ഷേപം
ഒരു കോര്‍പ്പറേഷന്‍ വിവിധ നിക്ഷേപകരില്‍ നിന്ന് പണം സ്വീകരിച്ച് സ്റ്റോക്കുകള്‍, കടപ്പത്രങ്ങള്‍, ഹ്രസ്വകാല വായ്പകള്‍ എന്നിവയില്‍ നിക്ഷേപം നടത്തുന്ന രീതിയാണ് മ്യൂച്വല്‍ ഫണ്ട് എന്നറിയപ്പെടുന്നത്.
ഫണ്ടിന്റെ എല്ലാ ഹോള്‍ഡിംഗുകളും ചേര്‍ന്നാണ് മ്യൂച്വല്‍ ഫണ്ട് പോര്‍ട്ട്‌ഫോളിയോ രൂപീകരിക്കുന്നത്. നിക്ഷേപകരാണ് മ്യൂച്വല്‍ ഫണ്ട് വാങ്ങുന്നത്.
ഓരോ ഷെയറും നിക്ഷേപകര്‍ക്കുള്ള ഫണ്ടിന്റെ ഉടമസ്ഥതയുടെയും വരുമാനത്തിന്റെയും ഭാഗത്തെ പ്രതിനിധീകരിക്കുന്നു.
ചിട്ടയായ നിക്ഷേപ പദ്ധതി (SIP) വഴി ക്രമാനുഗതമായി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്തുന്നത് നിക്ഷേപത്തിലെ അസ്ഥിരത കുറയ്ക്കാനും ഇക്വിറ്റി പോര്‍ട്ട്‌ഫോളിയോ സ്ഥാപിക്കാനും സഹായിക്കുന്ന മികച്ച രീതിയാണ്.
വൈവിധ്യമാർന്ന മ്യൂച്വൽ ഫണ്ടുകളിൽ SIP നിക്ഷേപം നടത്തണം.
5. ഇന്‍ഡക്‌സ് ഫണ്ടുകളിലുള്ള നിക്ഷേപം
സ്റ്റോക്ക് മാര്‍ക്കറ്റുകളിലേക്ക് കടന്നു ചെന്ന് നിക്ഷേപം നടത്തുക എളുപ്പമാണ്. തുടക്കത്തില്‍ ചെറിയ രീതിയില്‍ നിക്ഷേപം നടത്തുക. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇന്‍ഡക്‌സ് ഫണ്ടുകള്‍ മികച്ച ഓപ്ഷനാണ്.
വിജയകരമായ സ്റ്റോക്കുകള്‍ കണ്ടെത്തുന്നത് വളരെയേറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ മേഖലയില്‍ അനുഭവപരിചയമുള്ളവര്‍ക്ക് പോലും ഇത് പ്രയാസകരമാണ്. പിന്നെ എന്തിന് ആശങ്കപ്പെടണം?
ഇന്‍ഡക്‌സ് ഫണ്ട് നിങ്ങള്‍ക്ക് പോര്‍ട്ട്‌ഫോളിയോ വൈവിധ്യവല്‍ക്കരിക്കാന്‍ അവസരം നല്‍കി നിരവധി സ്‌റ്റോക്കുകളില്‍ നിക്ഷേപം അനുവദിക്കുന്നു (200-500)
സ്വാഭാവികമായും ചിലതിന്റെ മൂല്യം ഉയരും. ചിലതിന്റേത് താഴും. എന്നാല്‍ കാലങ്ങളായി മൂല്യം ഉയരുന്ന സ്റ്റോക്കുകളാണ് കൂടുതലായുള്ളത്.
ഇത് നേരിട്ടുള്ളതും മുടക്കുന്ന പണത്തിന് മൂല്യം നല്‍കുന്നതുമായ നിക്ഷേപ രീതിയാണ്.
6. സ്റ്റോക്കുകള്‍
ഒരു കമ്പനിയുടെ ഉടമസ്ഥാവകാശത്തില്‍ നിക്ഷേപം നടത്താന്‍ അനുവദിക്കുന്ന നിക്ഷേപ രീതിയാണ് സ്റ്റോക്ക്.
കാലക്രമേണ മൂല്യം വര്‍ദ്ധിക്കുമെന്ന് കരുതുന്ന സ്‌റ്റോക്കുകളാണ് നിക്ഷേപകര്‍ വാങ്ങുന്നത്.
ഒരു കമ്പനിയുടെ സ്റ്റോക്ക് വാങ്ങുമ്പോള്‍ നിങ്ങൾ ആ കമ്പനിയുടെ ഒരു ചെറിയ ഭാഗം കൂടിയാണ് വാങ്ങുന്നത്.
മികച്ച മൂല്യം സൂക്ഷിക്കുന്ന കമ്പനികളുടെ മൂല്യമാണ് നിക്ഷേപകര്‍ വാങ്ങുന്നത്. ഇങ്ങനെ സംഭവിക്കുന്നതിലൂടെ കമ്പനികളുടെ സ്റ്റോക്കിന്റെ മൂല്യത്തിലും വര്‍ദ്ധനയുണ്ടാകും.
അതിന് ശേഷം സ്‌റ്റോക്ക് ലാഭത്തില്‍ വിറ്റഴിക്കാം.
കൂടുതല്‍ വലിയ റിട്ടേണുകള്‍ നല്‍കുന്നതാണ് ആളുകളെ സ്‌റ്റോക്ക് വാങ്ങുന്നതിലേക്ക് കൂടുതലായി ആകര്‍ഷിക്കുന്നതിനുള്ള കാരണം.
ഇന്ത്യന്‍ സ്‌റ്റോക്ക് മാര്‍ക്കറ്റുകളില്‍ നിക്ഷേപിക്കുന്നത് സുരക്ഷിതമാണ്. എന്നിരുന്നാലും ഏതൊരു നിക്ഷേപത്തിലും ഉള്ളതു പോലെ പഠനവും ആസൂത്രണവും ഇതിലും ആവശ്യമാണ്.
ഉപസംഹാരം
ഓര്‍മിക്കുക- ആദ്യം നിക്ഷേപിക്കുക, പിന്നീട് ചെലവഴിക്കുക, അവസാനമായി മിച്ചം വയ്ക്കുക. മിക്കവരും ശമ്പളം ലഭിക്കുമ്പോള്‍ ആദ്യം ചെലവഴിക്കുകയും പിന്നീട് നിക്ഷേപിക്കുകയുമാണ് ചെയ്യുന്നത്.
ശമ്പളം ലഭിക്കുമ്പോള്‍ ആദ്യം മിച്ചം വയ്ക്കുകയും (വരുമാനത്തിന്റെ 25 ശതമാനം) തുടര്‍ന്ന് ചെലവഴിക്കുകയും ചെയ്യുക എന്നതാണ് മികച്ച തന്ത്രം.
ഇക്കാര്യത്തില്‍ അച്ചടക്കവും സ്ഥിരതയുമാണ് പ്രധാന ഘടകങ്ങള്‍. സംശയങ്ങള്‍ ഉണ്ടായാല്‍ സാമ്പത്തിക വിദഗ്ദ്ധന്റെ സഹായം തേടാൻ മടിക്കരുത്.
നിങ്ങളുടെ പണം സേവിംഗ്‌സ് അക്കൗണ്ടിലോ വീട്ടിലോ സൂക്ഷിക്കരുത്. എല്ലായ്‌പ്പോഴും അത് ലിക്വിഡ് ഫണ്ടില്‍ നിക്ഷേപിക്കാൻ ശ്രദ്ധിക്കുക.