പണത്തിന്റെ മൂല്യം മനസ്സിലാക്കി നിങ്ങൾക്ക് നിഷ്ഠയോടെ പിന്തുടരാൻ കഴിയുന്ന ഒരു വ്യക്തിഗത ബഡ്ജറ്റ് എങ്ങനെ ഉണ്ടാക്കാം എന്നതിനെക്കുറിച്ചുള്ള ആറ് ഘട്ട നിർദ്ദേശങ്ങൾ.
ബഡ്ജറ്റ് തയ്യാറാക്കുക എന്നത് മടുപ്പിക്കുന്ന ഒരു പ്രക്രിയയാണ്. മിക്ക സമയത്തും അത് കൃത്യമായി പാലിക്കാനും ബുദ്ധിമുട്ടായിരിക്കും.
ഇക്കാരണങ്ങളാൽ, നിങ്ങൾ ബഡ്ജറ്റ് എന്ന ആശയത്തെ പോലും വെറുത്തേക്കാം. എന്നാൽ അത് കുറച്ചുകൂടി ലളിതവും പരിപാലിക്കാൻ എളുപ്പവുമായ രീതിയിൽ മാറ്റിയെടുക്കാനുള്ള മാർഗ്ഗങ്ങളാണ് ഞങ്ങൾ ഇവിടെ നൽകുന്നത്.
ഞങ്ങളെ വിശ്വസിക്കൂ. ഒരു മികച്ച വ്യക്തിഗത ബഡ്ജറ്റ് എങ്ങനെ തയ്യാറാക്കാം എന്ന് വ്യക്തമാക്കുന്ന ആറ് നിർദ്ദേശങ്ങൾ പരിശോധിക്കാം.
1. പ്രതിമാസച്ചെലവ് സൂക്ഷ്‌മമായി പരിശോധിക്കുക
ആദ്യം, ഓരോ മാസവും നിങ്ങൾ എത്രത്തോളം പണം ചെലവഴിക്കുന്നുണ്ടെന്ന് കണ്ടെത്തണം.
പ്രതിമാസച്ചെലവിൽ നിങ്ങൾ ശ്രദ്ധകേന്ദ്രീകരിച്ചില്ലെങ്കിൽ ഒരു ബഡ്ജറ്റ് തയ്യാറാക്കുന്നതുകൊണ്ട് യാതൊരു പ്രയോജനവുമുണ്ടാകില്ല.
കൂടാതെ, നിങ്ങളുടെ വാർഷിക ശമ്പളത്തെ 12 കൊണ്ട് ഹരിച്ച് ചെലവഴിക്കുന്നത് ഉചിതവുമായിരിക്കില്ല.
കാരണമെന്തന്നാൽ, പെട്ടെന്നുണ്ടാകുന്ന ഒരു എമർജൻസിയും അല്ലെങ്കിൽ അവധിക്കാലം ചെലവഴിക്കാൻ വേണ്ടി വരുന്ന തുകയും മറ്റും വ്യക്തിഗത ബഡ്ജറ്റിൽ ഉൾപ്പെടുത്താനാവില്ല.
എന്ത്, എങ്ങനെ, എവിടെ പണം ചെലവഴിച്ചു എന്നുള്ളവ കേന്ദ്രീകരിച്ചുള്ള സങ്കീർണമായ പ്ലാൻ തയ്യാറാക്കുന്നതിന് പകരം, ലളിതമായ ഒരു പദ്ധതിയായിരിക്കും നിങ്ങൾക്ക് ഉപയോഗപ്രദമാകുന്നത്.
2. നിങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും തിരിച്ചറിയുക
നിങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിൽ സാമ്പത്തിക ആവശ്യങ്ങൾ പ്രധാനമാണ്.
വാടക, ഇൻഷ്വറൻസ്, വായ്പ അടവ്, ബില്ലുകൾ, യാത്ര, ഭക്ഷണച്ചെലവ് എന്നിവയ്ക്കായി നിങ്ങളുടെ ശമ്പളത്തിന്റെ വലിയൊരു ഭാഗം ചെലവാകുന്നുണ്ട്.
ഇതിൽ നിങ്ങളുടെ ആവശ്യങ്ങളെന്തൊക്കെ എന്നറിയാനായി പണം ചെലവാക്കുന്ന രീതിയെക്കുറിച്ച് പരിശോധിക്കേണ്ടതുണ്ട്.
കഴിഞ്ഞ രണ്ട് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ വിശകലനം ചെയ്യുന്നതും ബില്ലുകൾ അടച്ച ദിവസം കലണ്ടറിൽ രേഖപ്പെടുത്തുന്നതും പണം ചെലവാക്കുന്ന രീതിയെക്കുറിച്ചറിയാനുള്ള മികച്ച മാർഗ്ഗമാണ്.
പണം എപ്പോഴൊക്കെയാണ് നിങ്ങളുടെ അക്കൗണ്ടിൽ നിന്നും ചെലവാകുന്നതെന്നറിയാൻ ഈ മാർഗ്ഗം നിങ്ങളെ സഹായിക്കും.
ഉദാഹരണമായി, നിങ്ങൾ അത്താഴം എത്ര തവണ പുറത്ത് നിന്ന് ഓർഡർ ചെയ്തു, അതിനായി ഓരോ തവണയും എത്ര പണം ചെലവാക്കി എന്നിവയെല്ലാം ഇതുവഴി കണ്ടെത്താം.
3.നിങ്ങളുടെ ആഗ്രഹങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുക
ജീവിതം കൂടുതൽ ആനന്ദകരമാക്കുന്ന ചില ചെലവുകൾ നിങ്ങളുടെ ആഗ്രഹങ്ങളുടെ കൂട്ടത്തിൽ പെടുത്താം.
അത് നിങ്ങളുടെ ജീവിതത്തിലെ ഒരു പ്രധാന ആവശ്യമായിരിക്കില്ല. പക്ഷെ അത്തരം കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ കൂടുതൽ സന്തോഷമുണ്ടാക്കും.
ലളിതമായി പറഞ്ഞാൽ, ഭക്ഷണം ഒരു അവശ്യവസ്തുവാണ്. എന്നാൽ, ഭക്ഷണം കഴിയ്ക്കാനായി ഒരു ആഴ്ച രണ്ട് തവണ പുറത്തുപോകുന്നത് നിങ്ങളുടെ ആഗ്രഹം മൂലമാണ്.
നിങ്ങളുടെ ആഗ്രഹങ്ങൾ കണ്ടെത്താനായി മാസവരുമാനത്തിൽ നിന്ന് അവശ്യഉപയോഗങ്ങൾ കുറച്ച് നോക്കിയാൽ മതി.
അതായത്, മാസ വരുമാനം-നിത്യചെലവുകൾ= നിങ്ങളുടെ ആഗ്രഹങ്ങൾക്കായി ചെലവാക്കാവുന്ന അധിക തുക.
4. പണം മിച്ചം പിടിക്കാൻ മറക്കരുത്
പണം ചെലവാക്കുന്നതിൽ ഉത്തരവാദിത്വബോധം സൂക്ഷിക്കൂ. ഇതും പിന്നീട് പണം ചെലവാകുന്ന വഴി കണ്ടെത്താൻ സഹായകമാകും.
ഈ മാർഗ്ഗം നിങ്ങളുടെ ചെലവും സമ്പാദ്യവും ട്രാക്കുചെയ്യാനും നിയന്ത്രിക്കാനും ഗുണകരമാകും.
നിങ്ങളുടെ ചെലവുകളുടെ ട്രാക്ക് സൂക്ഷിക്കുന്നത് ഹ്രസ്വ-ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങളെ സഹായിക്കും എന്നതിനാൽ ബഡ്ജറ്റ് ആസൂത്രണത്തിന്റെ പ്രാധാന്യം കൃത്യമായി നിർവചിക്കാനാവില്ല.
നിങ്ങളുടെ ശമ്പളം അക്കൗണ്ടിൽ എത്തിയ ഉടൻ ശമ്പളത്തിന്റെ 10 ശതമാനം മറ്റൊരു അക്കൗണ്ടിലേക്ക് നിക്ഷേപിക്കണം. ഇത് പണം മിച്ചം വയ്ക്കാനുള്ള ഒരു മികച്ച മാർഗ്ഗമാണ്.
നിങ്ങളുടെ ചെലവുകളും മറ്റും കൈകാര്യം ചെയ്യാൻ മറ്റൊരു അക്കൗണ്ട് ഉപയോഗിക്കണം. ആഹാ, ഇത്രയും കാലം നേരിട്ടിരുന്ന ബഡ്ജറ്റ് പ്രശ്നത്തിന് ഇപ്പോൾ നിങ്ങൾ വളരെ ലളിതമായൊരു മാർഗ്ഗം കണ്ടെത്തിയിരിക്കുന്നു!
5. ചെറിയ ചെലവുകൾക്കടക്കം കണക്ക് സൂക്ഷിക്കുക
ബഡ്ജറ്റിൽ നിങ്ങളുടെ ചെറുചെലവുകളടക്കം കൃത്യമായി രേഖപ്പെടുത്തുക. ഇല്ലെങ്കിൽ ബഡ്ജറ്റ് നിങ്ങൾക്ക് കൃത്യമായി പിന്തുടരാനാവില്ല. ഉദാഹരണത്തിന് 100 രൂപയ്ക്ക് ലഘുഭക്ഷണം വാങ്ങുന്നതും വാരാന്ത്യത്തിൽ 250 രൂപയുടെ ടിക്കറ്റെടുത്ത് സിനിമയ്ക്ക് പോകുന്നതും ബഡ്ജറ്റിൽ ഉൾപ്പെടുത്തണം.
ഒരോ വർഷവും പതിനായിരക്കണക്കിന് രൂപയാണ് നിങ്ങൾ വെറുതെ ചെലവാക്കുന്നത്. പലപ്പോഴും നിങ്ങൾ അത് തിരിച്ചറിയാറില്ല.
നിങ്ങളുടെ എല്ലാ ചെലവുകളും മനസ്സിലാക്കുകയും അത് രേഖപ്പെടുത്തുകയും ചെയ്യുന്നതാണ് ഒരു ബഡ്ജറ്റ് കൃത്യമായി കൊണ്ടുപോകാനുള്ള മികച്ച മാർഗ്ഗം.
ബിയർ, ബർഗർ തുടങ്ങിയവയ്ക്കായി ചെലവാക്കുന്ന തുക ബഡ്ജറ്റിൽ ഉൾപ്പെടുത്താതെ സ്വമേധയാ ട്രാക്ക് ചെയ്യുന്നത് മണ്ടത്തരമാകും.
ഓരോ തവണയും അക്കൗണ്ടിൽ നിന്ന് പണം ചെലവാകുന്നത് രേഖപ്പെടുത്തുകയാണെങ്കിൽ എത്ര പണം പോകുന്നു എന്നതോർത്ത് നിങ്ങൾ ടെൻഷനടിച്ചിരിക്കാൻ സാദ്ധ്യതയുണ്ട്.
എന്നാൽ, നിങ്ങളുടെ ചെലവുകൾ നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരു ആപ്പ് ഉണ്ടെങ്കിലോ?. ഭാഗ്യവശാൽ ഞങ്ങളുടെ അതിനൂതനസാങ്കേതികവിദ്യ അത് നിങ്ങൾക്ക് സാദ്ധ്യമാക്കിത്തരും .
നിങ്ങളുടെ ദൈനംദിനച്ചെലവുകൾ ചുരുക്കാൻ സഹായിക്കുന്ന മികച്ച ആപ്പാണ് Jar. ഇങ്ങനെയുണ്ടാവുന്ന സമ്പാദ്യം നിങ്ങൾക്ക് 100 ശതമാനവും സുരക്ഷിതമായ ഡിജിറ്റൽ ഗോൾഡിൽ നിക്ഷേപിക്കാം.
ഇതിനേക്കാൾ മികച്ചത് വേറെയെന്താണ്?
6. ബഡ്ജറ്റ് നിരന്തരം പുതുക്കുക
ജീവിതസാഹചര്യങ്ങൾ മാറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ ബഡ്ജറ്റിലും മാറ്റങ്ങൾ ഉണ്ടാക്കിയേ പറ്റൂ. ചില സംഭവങ്ങൾ നിങ്ങളുടെ ജീവിതത്തെ പാടെ മാറ്റിമറിയ്ക്കുന്നത് പോലെ നിങ്ങളുടെ ബഡ്ജറ്റിലും മാറ്റങ്ങൾ വരുത്തുകയും അത് പാലിക്കുകയും വേണം.
ഉദാഹരണത്തിന് ഭവനവായ്പയെക്കുറിച്ചോ കുടുംബജീവിതം ആരംഭിക്കുന്നതിനെക്കുറിച്ചോ ചിന്തിക്കുമ്പോൾ അത് ഉൾക്കൊള്ളാൻ നിങ്ങളുടെ ബഡ്ജറ്റിന് സാധിക്കണം.
അതുപോലെ, പുതിയ iPhone-ന്റെ പൂർത്തിയാക്കിയ EMI-യും വിദ്യാഭ്യാസ വായ്പ പോലെയുള്ള ചെലവുകളും തീരുമ്പോൾ അവ നിങ്ങളുടെ നിലവിലുള്ള ബഡ്ജറ്റിൽ നിന്ന് ഒഴിവായിക്കിട്ടും.
നിങ്ങളുടെ ബഡ്ജറ്റ് പ്ലാൻ ഇപ്പോഴും നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നുണ്ടോ എന്ന് മനസ്സിലാക്കാനായി തുടർച്ചയായി അവലോകനം ചെയ്യുന്നതാണ് ഏറ്റവും പ്രധാനം.
നിങ്ങളുടെ ചെലവുകളും വരുമാനവും താളം തെറ്റുന്നുണ്ടോ എന്ന് കണ്ടുപിടിക്കാനായി 2 - 3 മാസങ്ങൾക്ക് ശേഷം ബഡ്ജറ്റ് ലിസ്റ്റ് ഇടയ്ക്കിടെ പരിശോധിക്കേണ്ടതാണ്.
ചുരുക്കിപ്പറഞ്ഞാൽ
സേവിംഗ്സിനെക്കുറിച്ചും ബഡ്ജറ്റിനെക്കുറിച്ചുമുള്ള വിവരങ്ങൾ ഞങ്ങൾ പങ്കുവച്ചു. ഇനി നിങ്ങൾ ഇത് പരീക്ഷിച്ച് നോക്കേണ്ട സമയമാണ്.
കാലക്രമേണ നിങ്ങൾ നിങ്ങളുടേതായ ആശയങ്ങളിലൂടെ ബഡ്ജറ്റ് തയ്യാറാക്കും. അങ്ങനെ കാര്യങ്ങൾ എളുപ്പമാക്കും.
പരീക്ഷണങ്ങൾ തുടരുക, നിങ്ങളുടെ പണം മിച്ചം വയ്ക്കാൻ പുതിയ വഴികൾ തേടുക.
നിങ്ങളുടെ പണം എങ്ങനെയാണ് ചെലവായതെന്ന് മനസ്സിലാക്കാനായി ഒരു വ്യക്തിഗത ബഡ്ജറ്റ് ആപ്പ് ഉപയോഗിക്കുക.
നിങ്ങളുടെ ചെലവുകളിൽ ഉത്തരവാദിത്വം കാട്ടുക.
നിങ്ങളുടെ പണം സ്വരൂപിക്കാൻ മാത്രമല്ല, ആസ്വദിക്കാനും നിങ്ങളെ അനുവദിക്കുന്ന ഒരു സുസ്ഥിര സംവിധാനം ഉണ്ടാകുന്നത് സാമ്പത്തിക യാത്രയിൽ നിങ്ങൾക്ക് വളരെ സഹായകരമാകും, അല്ലേ?