ലോകം അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. സ്വർണവും. വിപണി കൈയടക്കികൊണ്ടിരിക്കുന്ന ഡിജിറ്റൽ ഗോൾഡിനെക്കുറിച്ച് അറിയൂ . നിങ്ങൾ എന്ത് കൊണ്ട് ഡിജിറ്റൽ ഗോൾഡിൽ നിക്ഷേപിക്കണമെന്നു മനസിലാക്കൂ.
നമുക്കാദ്യം ഒരു കഥ വായിക്കാം.
“1950 കളിൽ ജീവിച്ചിരുന്ന രാമൻ എന്ന ധനികന് ധാരാളം സ്വർണം സ്വന്തമായി ഉണ്ടായിരുന്നു. അദ്ദേഹം അത് സ്വന്തം കിടക്കയ്ക്കടിയിലാണ് സൂക്ഷിക്കാറുള്ളത്.
തനിക്കാവശ്യമുള്ള കാര്യങ്ങൾക്ക് പണത്തിനു പകരം സ്വർണമാണ് അദ്ദേഹം കൈമാറ്റം നടത്താറ്. അങ്ങനെയിരിക്കെ ഒരു ദിവസം രാമന്റെ സ്വർണം മുഴുവൻ മോഷണം പോയി. അദ്ദേഹം നിസ്സഹായനായിരുന്നു.
കാലം കടന്നു പോയി. 1980 ആയപ്പോഴേക്കും രാമന്റെ മകൻ രത്തനും ധാരാളം സ്വർണം സ്വന്തമാക്കി. എന്നാൽ അതെപ്പോൾ വേണമെങ്കിലും നഷ്ടപ്പെടുമെന്ന ഭയമായിരുന്നു അദ്ദേഹത്തിന്.
അതുകൊണ്ട് തന്നെ അദ്ദേഹം ഒരു സ്വർണ വായ്പയ്ക്ക് അപേക്ഷിക്കുകയും സ്വർണം ബാങ്കിൽ സൂക്ഷിക്കുകയും ചെയ്തു. സ്വർണം സുരക്ഷിതമായി. എന്നാൽ വായ്പയുടെ മുതലും പലിശയും തിരിച്ചടയ്ക്കാൻ അദ്ദേഹം ബുദ്ധിമുട്ടി.
കാലം പിന്നെയും കടന്നു പോയി. വർഷം 2010 ആയപ്പോഴേക്കും രത്തന്റെ മകൻ രാകേഷും ധാരാളം പണം സമ്പാദിച്ചു.
അച്ഛനും മുത്തച്ഛനും സംഭവിച്ച പോലെ, തന്റെ പണം നഷ്ടപ്പെടാതിരിക്കാൻ അദ്ദേഹം ശ്രദ്ധാലുവായിരുന്നു. അത് കൊണ്ട് തന്നെ അദ്ദേഹം ആ പണം ഡിജിറ്റൽ ഗോൾഡിൽ നിക്ഷേപിച്ചു. വില കൂടുവാനായി കാത്തിരുന്നു.
അതിനു ശേഷം വിൽക്കുകയും ലാഭം കൊയ്യുകയും ചെയ്തു.”
കാലം മാറുന്നതിനനുസരിച്ചു നിക്ഷേപിക്കുന്നതിനും സമ്പാദ്യം സൂക്ഷിക്കുന്നതിനുമുള്ള മാർഗങ്ങളും മാറുന്നുവെന്ന് ഇതിൽ നിന്നും കാണാൻ കഴിയും. ഈ മൂന്ന് സംഭവങ്ങളും കാണിക്കുന്നത് കാലക്രമേണ മൂന്നു പേരും വീഴ്ചകളിൽ നിന്നും പാഠം പഠിക്കുന്നതും തങ്ങളുടെ രീതികൾ മാറ്റുന്നതുമാണ്.
സ്വയം കുഴിയിൽ ചാടാതെ മറ്റുള്ളവരുടെ അനുഭവങ്ങളിൽ നിന്നും പാഠം പഠിക്കേണ്ടത് പ്രധാനമാണ്. ഇത് നമ്മളും മനസിലാക്കേണ്ട സമയമായി.
ഇപ്പോഴും കഴിഞ്ഞ നൂറ്റാണ്ടിൽ ജീവിക്കാതെ, കാലത്തിനനുസരിച്ചു മാറേണ്ട സമയമായി. ഡിജിറ്റൽ ഗോൾഡിൽ നിക്ഷേപിക്കൂ. വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു സത്യം കൂടി മനസിലാക്കൂ,
ഡിജിറ്റൽ ഗോൾഡ്, വിപണി കൈയടക്കുകയാണ്!
അതും വളരെ വേഗത്തിൽ. ബ്ലോക്ക് ചെയിനിന്റെ കാലത്ത്, സ്വർണം വാങ്ങിക്കുവാനുള്ള സാധാരണ നൂലാമാലകളില്ലാതെ സ്വർണത്തിൽ എളുപ്പത്തിൽ നിക്ഷേപിക്കുവാനുള്ള മാർഗം തുറന്നിടുകയാണ് ഡിജിറ്റൽ ഗോൾഡ്. 10 കോടി ഉപഭോക്താക്കൾ ഇതിനോടകം ഡിജിറ്റൽ ഗോൾഡ് ഉടമകളായി മാറിക്കഴിഞ്ഞു.
എന്താണ് ഡിജിറ്റൽ ഗോൾഡ്?
ഓൺലൈൻ മാർഗങ്ങളിലൂടെ സ്വർണം വാങ്ങുന്നതിന്റെ ഒരു നവയുഗ പതിപ്പാണ് ഡിജിറ്റൽ ഗോൾഡ്.
ദിവസത്തിൽ 24 മണിക്കൂറും ലഭ്യമായിട്ടുള്ള, വീട്ടിലോ ജോലി സ്ഥലത്തോ മറ്റെവിടെയെങ്കിലുമോ ഇരുന്ന് വാങ്ങുവാനും വിൽക്കുവാനും പണമാക്കി മാറ്റുവാനും കഴിയുന്ന ഒന്നാണ് ഡിജിറ്റൽ ഗോൾഡ്.
ക്രിപ്റ്റോ കറൻസി പോലെ ബ്ലോക്ക് ചെയിൻ അടിസ്ഥാനമാക്കിയുള്ള ഒരു അഡ്വാൻസ്ഡ് ടോക്കൺ സാങ്കേതിക വിദ്യയാണ് ഡിജിറ്റൽ ഗോൾഡ്.
എന്നാൽ ക്രിപ്റ്റോ കറൻസിയിൽ നിന്ന് വ്യത്യസ്തമായി ഡിജിറ്റൽ ഗോൾഡിൽ, വാങ്ങുന്ന സ്വർണത്തിനു തത്തുല്യമായ കരുതൽ സ്വർണം സൂക്ഷിക്കപ്പെടുന്നു.
കൃത്രിമ ഡിജിറ്റൽ ഗോൾഡ് എന്നൊരു പ്രശ്നമുദിക്കുന്നില്ല.
ഡിജിറ്റൽ ഗോൾഡിനെക്കുറിച്ചറിഞ്ഞു. ഇനി എന്ത് ചെയ്യണം ?
ഉത്തരം ലളിതമാണ് . നിക്ഷേപം നടത്തൂ.
എന്ത് കൊണ്ട് ?
- ഡിജിറ്റൽ ഗോൾഡ് നിക്ഷേപങ്ങൾ 24 ക്യാരറ്റ് ശുദ്ധ സ്വർണത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ പ്രത്യക്ഷ സ്വർണത്തിന്റേതുപോലെ കലർപ്പിന്റെ പ്രശ്നങ്ങൾ വരുന്നില്ല.
- രാജ്യമെമ്പാടും ഡിജിറ്റൽ ഗോൾഡിന് ഒരേ മൂല്യമാണെന്നതിനാൽ സുതാര്യമായ മാർക്കറ്റ് നിരക്കിൽ തന്നെ ഓൺലൈൻ ആയി സ്വർണം വാങ്ങുവാനും വിൽക്കുവാനും എളുപ്പമാണ്.
- മറ്റു സ്വർണത്തെ പോലെ വർഷാവർഷം അടയ്ക്കേണ്ട നിരക്കുകളില്ല. ആകെയുള്ളത് ഒറ്റ തവണ അടയ്ക്കേണ്ട 3% GST ആണ്. ഇത് മൂലം ചെലവ് ചുരുങ്ങുന്നു.
- എല്ലാത്തിനുമുപരി വെറും 1 രൂപ മുതൽ ഡിജിറ്റൽ ഗോൾഡ് നിക്ഷേപം തുടങ്ങാം. സമ്പാദിക്കാനും നിക്ഷേപിക്കാനും ഇതിലും എളുപ്പമുള്ള മറ്റേത് മാർഗമുണ്ട് !
പ്രത്യക്ഷ സ്വർണം കൈവശം വയ്ക്കുന്നത് കൊണ്ടുള്ള അസൗകര്യങ്ങൾ
- പ്രത്യക്ഷ സ്വർണം വാങ്ങിക്കാൻ കഴിയുന്നത് 1 ഗ്രാം (ഏകദേശം 4500 രൂപ) മുതലാണ്. എന്നാൽ ഡിജിറ്റൽ ഗോൾഡ് വെറും 1 രൂപ മുതൽ വാങ്ങിക്കാം.
- രത്നങ്ങളടങ്ങിയ അലങ്കാരങ്ങൾക്ക് വലിയൊരു തുക പണിക്കൂലിയായി ചെലവാകുന്നു. മോഷണ സാധ്യതയും കൂടുതലാണ്.
- പ്രത്യക്ഷ സ്വർണം വിൽക്കാൻ ഒരു സ്വർണപ്പണിക്കാരന്റെ സാക്ഷ്യം വേണം. ഡിജിറ്റൽ ഗോൾഡ് എപ്പോൾ എവിടെ വച്ച് വേണമെങ്കിലും വിൽക്കാം. പണം നിങ്ങളുടെ അക്കൗണ്ടിലെത്തും.
- ആകെ ആവശ്യമുള്ളത് ഒരു ഫോൺ, ഇന്റർനെറ്റ് , UPI അല്ലെങ്കിൽ ബാങ്ക് അക്കൗണ്ട് എന്നിവയാണ്. ഒരു സാധാരണ ഓൺലൈൻ പർച്ചേസ് നടത്തുന്ന പോലെ ലളിതമാണ് ഇതും.
- പ്രത്യക്ഷ സ്വർണം വാങ്ങുന്നതിനു മുൻപ് ഒരുപാട് കണക്കുകൂട്ടലുകൾ നടത്തേണ്ടതുണ്ട്. ധാരാളം എഴുത്തുപണികളും ആവശ്യമാണ്. എന്നാൽ നിക്ഷേപിക്കാനുള്ള സുഗമവും സുരക്ഷിതവും ചെലവ് കുറഞ്ഞതും ഇൻഷ്വറൻസ് സുരക്ഷ ഉള്ളതുമായ മാർഗമെന്ന നിലയ്ക്ക് ഡിജിറ്റൽ ഗോൾഡിന്റെ ജനപ്രീതി കുതിച്ചുയരുകയാണ്.
ഡിജിറ്റൽ ഗോൾഡും പ്രത്യക്ഷ സ്വർണവും തമ്മിലുള്ള കൂടുതൽ വ്യത്യാസങ്ങൾ ഇവിടെ വായിക്കാം.
ഉപസംഹാരം
പണപ്പെരൂപ്പത്തിൽ നിന്നും സ്വർണം സംരക്ഷണം തരുമെന്ന് ഇതിനോടകം പലപ്പോഴായി നമ്മൾ കണ്ടതാണ്.
സ്വർണ നിരക്കുകൾ പണപ്പെരുപ്പമുള്ളപ്പോഴും മാറ്റമില്ലാതെ തുടരുന്നു. അതുകൊണ്ട് തന്നെ പണപ്പെരുപ്പം മൂലം ആഗോള വിപണയിൽ വിലയിടിയുമ്പോഴും നിങ്ങൾക്ക് നഷ്ടം സംഭവിക്കുന്നില്ല.
വിപണി അപ്രവചനീയമാകുമ്പോൾ ഉറപ്പുള്ള ഒരേയൊരു ആസ്തി സ്വർണമാണ്. മറ്റു ആസ്തികൾക്കൊപ്പം സ്വർണം ഉൾപ്പെടുത്തിയാൽ അപകട സാധ്യത കുറയ്ക്കാമെന്ന് വിദഗ്ദ്ധർ പറയുന്നു. കാരണം മറ്റു ആസ്തികളുടെ മൂല്യത്തിന് സ്വർണത്തിന്മേൽ യാതൊരു സ്വാധീനവുമുണ്ടാക്കാൻ കഴിയാറില്ല.
ആരും ആർക്കു വേണ്ടിയും കാത്തു നിൽക്കാത്ത, ശ്വാസം എടുക്കാൻ പോലും സമയമില്ലാത്ത, കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ പ്രവണതകൾ മാറി മറിയുന്ന, വിപണികൾ പ്രവചിക്കാൻ ആർക്കും കഴിയാത്ത ഇന്നത്തെ ലോകത്ത് നമുക്ക് വേണ്ടത് ഉറപ്പും സുരക്ഷിതത്വവും സ്ഥിരതയുമാണ്. ഇതിനെല്ലാമുള്ള ഉത്തരമാണ് ഡിജിറ്റൽ ഗോൾഡ്.
ഡിജിറ്റൽ ഗോൾഡിന് ഇത്രയധികം ആകർഷകത്വം അനുഭവപ്പെടുന്നത് എന്തുകൊണ്ടാണ് പരിശോധിക്കൂ.