സാലറി സ്ലിപ്പിനെക്കുറിച്ച് അറിയേണ്ടതെല്ലാം - ജാർ ആപ്പ്

December 30, 2022

നിങ്ങളുടെ സാലറി സ്ലിപ്പിനെക്കുറിച്ച് അറിയേണ്ട എല്ലാ കാര്യങ്ങളും- അത് എന്താണ്, അതിന്റെ ഘടകങ്ങൾ എന്തൊക്കെയാണ് എന്നിങ്ങനെയുള്ള മറ്റു പലതും അറിയുന്നതിനുള്ള വഴികാട്ടി.

നിങ്ങളുടെ ആദ്യ സാലറി സ്ലിപ്പ് കിട്ടിയോ? അല്ലെങ്കിൽ നിങ്ങൾക്ക് എല്ലാ മാസവും ഇത് ലഭിക്കുന്നു, പക്ഷേ അതിൽ നിന്നും ഒന്നും മനസിലാക്കാൻ കഴിയുന്നില്ല എന്ന അവസ്ഥയാണോ? വിഷമിക്കേണ്ട, നിങ്ങൾ തീർച്ചയായും തനിച്ചല്ല.

 

മനസ്സിലാകാത്ത ഭാഷയും സ്ഥിതിവിവരക്കണക്കുകളും ആരും പരിഹരിക്കാൻ ആഗ്രഹിക്കാത്ത ഒരു പ്രശ്നത്തിന് സമാനമാണ്. പക്ഷേ, മുന്നോട്ട് പോകുന്നതിനുമുമ്പ്, സമ്പാദ്യം ഒരു ശീലമായി വികസിപ്പിക്കുന്നത് ഇപ്പോൾ എളുപ്പവും ഗുണപ്രദവുമാണെന്ന്  നിങ്ങൾ അറിയണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.

 

പ്രത്യേകിച്ച് നിങ്ങൾ ലോണിന് അപേക്ഷിക്കുമ്പോഴോ പുതിയ കമ്പനിക്ക് അപേക്ഷിക്കുമ്പോഴോ ക്രെഡിറ്റ് കാർഡ് എടുക്കുമ്പോഴോ ഇത് നിങ്ങളുടെ തല പെരുപ്പിക്കുന്നു.

 

പല ജോലിക്കാരും ഇതേ പ്രശ്‌നത്തിൽ ബുദ്ധിമുട്ടുനുഭവിക്കുന്നുണ്ട്. എല്ലാം നേരിടാൻ നിങ്ങളെ സഹായിക്കാനായി ജാറിൽ നിന്നും ഞങ്ങൾ ഇവിടെയുണ്ട്!

നമുക്ക് ഏറ്റവും അടിസ്ഥാനപരമായ വസ്തുതകളിൽ  നിന്ന് തുടങ്ങാം. എന്താണ് സാലറി സ്ലിപ്പ്?

ഒരു സാലറി സ്ലിപ്പ്, ജീവനക്കാരുടെ പേസ്ലിപ്പ് എന്നും അറിയപ്പെടുന്നു, ഒരു തൊഴിലുടമ തന്റെ ജീവനക്കാർക്ക് പ്രതിമാസം നൽകുന്ന നിയമപരമായ ഒരു രേഖയാണ്.

 

ഒരു നിശ്ചിത സമയത്തേക്ക് ഒരു ജീവനക്കാരന്റെ ശമ്പളത്തിലെ എല്ലാ ഉൾപ്പെടുത്തലുകൾ, ഒഴിവാക്കലുകൾ, കിഴിവുകൾ മുതലായ സമഗ്രമായ വിഭാഗീകരണം ഇതിൽ അടങ്ങിയിരിക്കുന്നു.

ശമ്പളം ലഭിക്കുന്ന മിക്കവാറും എല്ലാ ജീവനക്കാർക്കും സാലറി സ്ലിപ്പ് ലഭിക്കും. അവർക്ക് ഈ ഡോക്യുമെന്റിന്റെ ഒരു പകർപ്പ് നേരിട്ട് ലഭിച്ചേക്കാം അല്ലെങ്കിൽ ഒരു PDF ഫോർമാറ്റിൽ അവർക്ക് മെയിൽ വഴി ലഭിച്ചേക്കാം. ഇത് പിന്നീട് ആവശ്യമാണെങ്കിൽ  അവർക്ക് കാണാനോ പ്രിന്റ് ചെയ്യാനോ കഴിയുന്നതാണ്.

എന്നാൽ എന്തുകൊണ്ടാണ് ഈ സാലറി സ്ലിപ്പ് ഇത്ര പ്രാധാന്യം അർഹിക്കുന്നത്?

വിശദമായ വിഭാഗീകരണത്തോടെ നിങ്ങൾക്ക്  സാലറി സ്ലിപ്പ് നൽകാൻ കമ്പനികൾ നിയമപരമായി ബാധ്യസ്ഥരാണെന്ന് നിങ്ങൾക്കറിയാമോ? ഈ പേസ്ലിപ്പുകൾക്ക് യഥാർത്ഥത്തിൽ വളരെ പ്രാധാന്യമുണ്ട്. അവ എന്തൊക്കെയാണെന്ന് താഴെ പറയുന്നു:

തൊഴിൽ നിയമനത്തിനായുള്ള തെളിവ്: അതെ, ഈ പ്രമാണം നിയമപരമായ കാഴ്ചപ്പാടിൽ തൊഴിലിന്റെ തെളിവായി പ്രവർത്തിക്കുന്നു. നിങ്ങൾ വിസയ്‌ക്കോ അല്ലെങ്കിൽ കോളേജുകളിലെ എക്‌സിക്യൂട്ടീവ് പ്രോഗ്രാമിനോ അപേക്ഷിക്കുകയാണെങ്കിൽ, നിങ്ങളുടെ പദവിയുടെയും ഏറ്റവും ഒടുവിൽ ലഭിച്ച ശമ്പളത്തിന്റെയും തെളിവായി പേസ്ലിപ്പിന്റെ  പകർപ്പുകൾ ഹാജരാക്കാൻ അവർ ആവശ്യപ്പെട്ടേക്കാം.

ആദായനികുതി ആസൂത്രണം: അടിസ്ഥാന വരുമാനം, HRA, ഗതാഗത അലവൻസ്, മെഡിക്കൽ അലവൻസ്, ലീവ് ട്രാവൽ അലവൻസ് തുടങ്ങി നിരവധി ഘടകങ്ങൾ ഉൾക്കൊള്ളുന്നതാണ് നിങ്ങളുടെ ശമ്പളം. അവയ്‌ക്കെല്ലാം വ്യത്യസ്തമായ നികുതിയാണ് ചുമത്തുന്നത്. അതിനാൽ ഒരു സാലറി സ്ലിപ്പ് എങ്ങനെ വായിക്കാമെന്നും അതിന്റെ ഘടകങ്ങൾ മനസ്സിലാക്കാമെന്നും അറിയുന്നത് പ്രയോജനകരമാണ്. സാധ്യമായ നികുതി കിഴിവുകൾ പ്രയോജനപ്പെടുത്താനും നികുതികൾ ഫലപ്രദമായി ആസൂത്രണം ചെയ്യാനും ഇത് നിങ്ങളെ ശരിക്കും സഹായിക്കും.

വായ്പയോ ക്രെഡിറ്റ് കാർഡോ ലഭിക്കുന്നതിന്: കടങ്ങൾ തിരിച്ചടക്കാനുള്ള നിങ്ങളുടെ കഴിവ് നിർണ്ണയിക്കുന്നതിനുള്ള സുപ്രധാന ഘടകമായി ബാങ്കുകൾ നിങ്ങളുടെ സാലറി പേ സ്ലിപ്പ് (നിങ്ങളുടെ പ്രതിമാസ വരുമാനത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നതിനാൽ) ആവശ്യപ്പെടുന്നു. അതിനാൽ, ക്രെഡിറ്റ് കാർഡ്, വായ്പ, പണയമോ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള വായ്പ എന്നിവയ്ക്ക് അപേക്ഷിക്കുമ്പോൾ നിങ്ങളുടെ സാലറി സ്ലിപ്പ് ഒരു നിർണായക രേഖയാണ്.

ഒരു പുതിയ ജോലി കണ്ടെത്തുന്നതിന്: ജോലി മാറുമ്പോൾ, ഒരു സാലറി സ്ലിപ്പ് നിങ്ങളെ പല കമ്പനികളിൽ നിന്നുമുള്ള സ്ഥാനങ്ങൾ  ബുദ്ധിപൂർവ്വം തിരഞ്ഞെടുക്കാൻ സഹായിക്കും. കൂടാതെ ജോലി മാറുന്ന സമയത്ത് ശമ്പളം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു നെഗോഷിയേറ്ററായും ഇത് പ്രവർത്തിക്കുന്നു. വാസ്തവത്തിൽ, ഓൺബോർഡിംഗ് പ്രക്രിയയിൽ നിങ്ങളുടെ മുൻ ശമ്പള സ്ലിപ്പ് അറ്റാച്ചുചെയ്യാൻ പല കമ്പനികളും നിങ്ങളോട് ആവശ്യപ്പെടുന്നു.

ഒരു മികച്ച ധാരണയ്ക്കായി: നിങ്ങളുടെ സാലറി സ്ലിപ്പിൽ ഒരു വിധത്തിൽ നിർബന്ധിത സമ്പാദ്യം എന്നു പറയാവുന്ന EPF-ഉം ESI-യും പോലുള്ള ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. ഈ നിർബന്ധിത സമ്പാദ്യങ്ങളിൽ ചിലത് ഒഴിവാക്കാനും നിങ്ങളുടെ പണം ഉയർന്ന വരുമാനമുള്ള നിക്ഷേപങ്ങളിൽ നിക്ഷേപിക്കാനും നിങ്ങൾക്ക് അധികാരമുണ്ട്. അതിനാൽ, ശമ്പള സ്ലിപ്പും അതിന്റെ ഘടകങ്ങളും മനസ്സിലാക്കുന്നത് നിങ്ങൾ സ്വയം കണ്ടെത്തുന്ന സ്ഥാനങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് നിങ്ങളെ സഹായിച്ചേക്കാം.

ഇനിയുള്ളത്, ആളുകൾ ഏറ്റവും സാധാരണയായി ചോദിക്കുന്ന, എന്നാൽ പലരെയും ഏറ്റവും ആശയക്കുഴപ്പത്തിലാക്കുന്ന ഘടകങ്ങളാണ്  CTC-യും ഇൻ-ഹാൻഡ് സാലറിയും.

 

CTC-യും ഇൻ-ഹാൻഡ്/മൊത്ത ശമ്പളവും തമ്മിലുള്ള വ്യത്യാസം എന്താണ്?

 

ഒരു ജീവനക്കാരന് കമ്പനി നൽകുന്ന ആകെ തുകയെ കോസ്റ്റ് റ്റു ദി കമ്പനി (CTC) എന്ന് വിളിക്കുന്നു.

 

ഹൗസിംഗ് റെന്റ് അലവൻസ് (HRA), ഗതാഗത അലവൻസ്, ഗ്രാറ്റുവിറ്റി, മെഡിക്കൽ ചെലവുകൾ, എംപ്ലോയി പ്രൊവിഡന്റ് ഫണ്ട് (EPF) കൂടാതെ മറ്റെല്ലാ അലവൻസുകളും അതിൽ ഉൾപ്പെടുന്നു.

ഇൻ-ഹാൻഡ് സാലറി എന്നത് ഏതെങ്കിലും കിഴിവുകൾക്ക് മുമ്പ് ഒരു ജീവനക്കാരന് ലഭിക്കുന്ന തുകയാണ്. എല്ലാ കിഴിവുകളും വരുത്തിയതിന് ശേഷം ഒരു ജീവനക്കാരന് ലഭിക്കുന്ന തുകയാണ് നെറ്റ് പേ.

 

മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ജീവനക്കാരന് കമ്പനി നൽകുന്ന പ്രതിമാസ പേയ്‌മെന്റാണ് ഇൻ-ഹാൻഡ് സാലറി. PF-ഉം ഗ്രാറ്റുവിറ്റിയും ഇതിൽ ഉൾപ്പെടുന്നില്ല.

 

നിങ്ങളുടെ മൊത്ത ശമ്പളം കണക്കാക്കുന്നതിനായി ഇവയെല്ലാം ശ്രദ്ധയോടെ മനസ്സിലാക്കുക. ഒടുവിൽ, നമ്മൾ ഏറ്റവും നിർണായകമായ  ഭാഗത്തെത്തിയിരിക്കുന്നു.

 

ഒരു സാലറി സ്ലിപ്പിന്റെ ഘടകങ്ങൾ.

 

എല്ലാ സാലറി സ്ലിപ്പിലും കമ്പനിയുടെ പേര്, ജീവനക്കാരുടെ പേര്, പദവി, ജീവനക്കാരുടെ കോഡ് എന്നിവയുണ്ടാകും.

 

അതിനുശേഷം രണ്ട് പ്രധാന തരത്തിലുള്ള ശമ്പള ഘടകങ്ങളായ വരുമാനം/സമ്പാദ്യം, കിഴിവുകൾ എന്നിവ വരുന്നു. ആ കുടക്കീഴിൽ വരുന്ന എല്ലാം ഇതാ:

 

1. സമ്പാദ്യം/വരുമാനം

 

ബേസിക് കോംപെൻസേഷൻ: ഇത് നിങ്ങളുടെ ശമ്പളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. അതായത്, നിങ്ങളുടെ മൊത്തം ശമ്പളത്തിന്റെ 35 ശതമാനം മുതൽ 40% വരെ. ശമ്പളത്തിന്റെ മറ്റ് വശങ്ങൾ കണക്കാക്കുന്നതിനുള്ള അടിസ്ഥാനമായും ഇത് പ്രവർത്തിക്കുന്നു.

 

 ജൂനിയർ ലെവലുകളിൽ ഈ ബേസിക് വളരെ ഉയർന്നതാണ്. നിങ്ങൾ കമ്പനിയിൽ തുടർന്നുകൊണ്ടിരിക്കുമ്പോൾ, നിങ്ങളുടെ മറ്റ് അലവൻസ് വർദ്ധിക്കുന്നതാണ്.

 

ഡിയർനസ് അലവൻസ് (DA): പണപ്പെരുപ്പത്തിന്റെ പ്രത്യാഘാതങ്ങൾ നികത്താൻ അനുവദിക്കുന്ന, നിങ്ങളുടെ അടിസ്ഥാന ശമ്പളത്തിന്റെ ഒരു പ്രത്യേക ശതമാനമാണിത്. ഇത് പൂർണ്ണമായും നികുതി വിധേയമാണ് കൂടാതെ ITR സമർപ്പിക്കുമ്പോൾ അത് വ്യക്തമാക്കുകയും വേണം.

ഹൗസ് റെന്റ് അലവൻസ് (HRA): വാടക നൽകുന്നതിനായി വ്യക്തികളെ സഹായിക്കുന്നതിനുള്ള അലവൻസാണിത്. HRA-യുടെ തുക സ്ഥലത്തിനനുസരിച്ച് വ്യത്യാസപ്പെടുന്നു. അടിസ്ഥാന ശമ്പളത്തിന്റെ 40 മുതൽ 50 ശതമാനം വരെയാണ് ഇത്. നികുതിയിനത്തിൽ പണം ലാഭിക്കാൻ HRA സഹായിക്കും. ഒഴിവാക്കലിൽ അഥവാ എക്സപ്ഷനിൽ ഇനിപ്പറയുന്നവയിലൊന്നെങ്കിലും ഉൾപ്പെട്ടിരിക്കണം:

1. വർഷത്തിൽ ഒരിക്കൽ ഉള്ള  വാടക മൈനസ് ശമ്പളത്തിന്റെ 10% (അടിസ്ഥാന DA).

2. സ്വീകരിച്ച യഥാർത്ഥ HRA

3. ലൊക്കേഷൻ (മുംബൈ, കൊൽക്കത്ത, ചെന്നൈ, ഡൽഹി) ആണെങ്കിൽ 50% (ബേസിക് + ഡിയർനസ് അലവൻസ്), ലൊക്കേഷൻ വേറെ ഏതെങ്കിലും നഗരങ്ങൾ ആണെങ്കിൽ 40% (ബേസിക് + ഡിയർനസ് അലവൻസ്).

കൺവെയൻസ് അലവൻസ്: ജോലിസ്ഥലത്തേക്കും തിരിച്ചും യാത്രചെയ്യാൻ തൊഴിലുടമ ഒരു ജീവനക്കാരന് നൽകുന്ന തുകയാണ് കൺവെയൻസ് അലവൻസ് . അതൊരു ഇളവാണ്.

 

തൽഫലമായി, ഇത് ഒരു നിശ്ചിത പോയിന്റ് വരെ നികുതി രഹിതമാണ്. ഗതാഗത അലവൻസും നികുതിയിൽ പണം ലാഭിക്കാൻ നിങ്ങളെ സഹായിച്ചേക്കാം.

എക്സപ്ഷനിൽ അഥവാ ഒഴിവാക്കലിൽ ഇനിപ്പറയുന്നവയിലൊന്നെങ്കിലും ഉൾപ്പെട്ടിരിക്കണം:

1. പ്രതിമാസ വരുമാനം 1,600 രൂപ

2. ലഭിച്ച  യഥാർത്ഥ ഗതാഗത അലവൻസ്

പെർഫോമൻസ്, സ്‌പെഷ്യൽ അലവൻസുകൾ എന്നിവ: മികച്ച പ്രകടനം നടത്താൻ ജീവനക്കാരെ പ്രചോദിപ്പിക്കുന്നതിനായി അവർക്ക് പേർഫോമൻസ് അലവൻസും  സ്‌പെഷ്യൽ അലവൻസുകളും  വാഗ്ദാനം ചെയ്യുന്നു. ഈ ഘടകത്തിനും പൂർണ്ണമായും നികുതിയുണ്ട്.

 

മറ്റ് അലവൻസുകൾ: കാരണം പരിഗണിക്കാതെ തന്നെ തൊഴിലുടമ നൽകുന്ന എല്ലാ അധിക അലവൻസുകളും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. അത്തരം അലവൻസുകൾ ഒരു നിർദ്ദിഷ്ട തലക്കെട്ടിന് കീഴിൽ തരംതിരിക്കാം അല്ലെങ്കിൽ ഒരു തൊഴിലുടമ നൽകുന്ന "മറ്റ് അലവൻസുകൾ" എന്നതിൽ തന്നെ വർഗീകരിച്ചേക്കാം.

 

2. കിഴിവുകൾ

 

EPF (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്): ഇത് നിങ്ങളുടെ പേ ചെക്കിൽ നിന്നുള്ള നിർബന്ധിത കിഴിവും നിങ്ങളുടെ റിട്ടയർമെന്റിനുള്ള ഫണ്ടുകളുടെ ശേഖരണവുമാണ്. നിങ്ങളുടെ പേസ്ലിപ്പിന്റെ ഈ ഭാഗം നിങ്ങളുടെ അടിസ്ഥാന ശമ്പളത്തിന്റെ 12% എങ്കിലും പ്രതിനിധീകരിക്കുകയും ഒരു EPF അക്കൗണ്ടിലേക്ക് നിക്ഷേപിക്കുപ്പെടുകയും ചെയ്യുന്നു. പ്രധാന കാര്യം,  ആദായനികുതി നിയമത്തിലെ സെക്ഷൻ 80 C പ്രകാരം, EPF-ലേക്കുള്ള നിങ്ങളുടെ പേയ്‌മെന്റ് നികുതി രഹിതമാണ്.

പ്രൊഫഷണൽ നികുതി: ശമ്പളമുള്ള തൊഴിലാളികൾ, പ്രൊഫഷണലുകൾ, വ്യാപാരികൾ എന്നിവരുൾപ്പെടെ വരുമാനമുള്ള എല്ലാ വ്യക്തികൾക്കും ഇത് ചുമത്തുന്നതാണ്. എന്നിരുന്നാലും, കർണാടക, പശ്ചിമ ബംഗാൾ, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, അസം, ഛത്തീസ്ഗഢ്, കേരളം, മേഘാലയ, ഒറീസ, ത്രിപുര, ജാർഖണ്ഡ്, ബീഹാർ, മധ്യപ്രദേശ് എന്നിങ്ങനെ ചുരുക്കം ചില സംസ്ഥാനങ്ങളിൽ മാത്രമാണ് ഇത് ഏർപ്പെടുത്തിയിരിക്കുന്നത്. ഓരോ മാസവും ഈ തുച്ഛമായ സംഖ്യ, നിങ്ങളുടെ നികുതി അടയ്‌ക്കേണ്ട വരുമാനത്തിൽ നിന്ന് എടുക്കുന്നതാണ്. ഒരു വ്യക്തിയുടെ ടാക്സ്  ബ്രാക്കറ്റ് അനുസരിച്ചാണ് ഇത് നിർണ്ണയിക്കുന്നത്. 

TDS (ഉറവിടത്തിൽ നിന്നും കുറയ്ക്കുന്ന നികുതി): TDS എന്നത് ആദായനികുതി വകുപ്പിന് വേണ്ടി നിങ്ങളുടെ തൊഴിൽ ദാതാവ് കുറയ്ക്കുന്ന നികുതിയുടെ തുകയാണ്. ജീവനക്കാരന്റെ മൊത്ത നികുതി ബ്രാക്കറ്റ് അനുസരിച്ചാണ്  ഇത് നിർണ്ണയിക്കുന്നത്. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ (ELSS), PPF, NPS , ടാക്സ് സേവിംഗ് 

FD-കൾ എന്നിവ പോലുള്ള നികുതി രഹിത നിക്ഷേപങ്ങളിൽ നിക്ഷേപിക്കുകയും ആവശ്യമായ പേപ്പറുകൾ നിങ്ങളുടെ തൊഴിലുടമയ്ക്ക് നൽകുകയും ചെയ്യുന്നതിലൂടെ ഈ ചെലവ് കുറയ്ക്കാനാകും.

നിങ്ങളുടെ സാലറി സ്ലിപ്പിലേക്കുള്ള മിനി-ഗൈഡ് എന്നതുകൊണ്ടുദ്ദേശിച്ചത് ഇതൊക്കെയാണ്. ഇനി മുതൽ നിങ്ങളുടെ എംപ്ലോയീ സാലറി സ്ലിപ്പ് ലഭിക്കുമ്പോൾ, എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങൾക്കറിയാമല്ലോ. അത് വായിക്കുക, മനസ്സിലാക്കുക, നിങ്ങൾക്ക് എവിടെയെങ്കിലും നികുതി ലാഭിക്കാൻ കഴിയുമോയെന്ന് പരിശോധിക്കുക.‍ 

 

ഇപ്പോൾ, പേ സ്ലിപ്പുകളുടെ എല്ലാ വശങ്ങളും നിങ്ങൾ മനസ്സിലാക്കിയതിനാൽ,  സേവിംഗ് പ്ലാനുകളിൽ മികച്ച തീരുമാനങ്ങൾ എടുക്കാൻ  ഇത് നിങ്ങളെ സഹായിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ജാർ ആപ്പ് ഉപയോഗിച്ച് ചെലവഴിക്കുമ്പോൾ തന്നെ പണം സ്വരൂപിക്കൂ, ഇത് പണം ലാഭിക്കാൻ മാത്രമല്ല, ഡിജിറ്റൽ ഗോൾഡിൽ നിക്ഷേപിക്കാനും നിങ്ങളെ സഹായിക്കുന്നു.

Subscribe to our newsletter
Thank you! Your submission has been received!
Oops! Something went wrong while submitting the form.