എല്ലാവരുടെയും നിക്ഷേപ ഓപ്ഷനുകളിൽ മികച്ച രണ്ടെണ്ണമാണ് സ്വര്‍ണ്ണവും സ്ഥിര നിക്ഷേപപദ്ധതികളും. എന്നാൽ ഏതിലാണ് നിക്ഷേപിക്കേണ്ടത് എന്ന് തിരഞ്ഞെടുക്കാന്‍ നിരവധി ഘടകങ്ങൾ പരിഗണിക്കേണ്ടതുണ്ട്. ഇതേപ്പറ്റി നമുക്ക് കൂടുതൽ മനസ്സിലാക്കാം.
എല്ലാവരുടെയും നിക്ഷേപ ഓപ്ഷനുകളിൽ മികച്ച രണ്ടെണ്ണമാണ് സ്വര്‍ണ്ണവും സ്ഥിര നിക്ഷേപപദ്ധതികളും. എന്നാൽ ഏതിലാണ് നിക്ഷേപിക്കേണ്ടത് എന്ന് തിരഞ്ഞെടുക്കാന്‍ നിരവധി ഘടകങ്ങൾ പരിഗണിക്കേണ്ടതുണ്ട്. ഇതേപ്പറ്റി നമുക്ക് കൂടുതൽ മനസ്സിലാക്കാം.
നഷ്ടസാധ്യത കുറവുള്ള എന്നാൽ ഉയര്‍ന്ന വരുമാനം ലഭിക്കുന്ന ഒരു സമ്പാദ്യത്തെകുറിച്ചോര്‍ക്കുമ്പോൾ എന്തെല്ലാം ഓപ്ഷനുകളാണ് നിങ്ങളുടെ മനസ്സിലേക്ക് ആദ്യമെത്തുന്നത്?
സ്വര്‍ണ്ണം, മ്യൂച്വൽ ഫണ്ടുകൾ, സ്ഥിര നിക്ഷേപങ്ങൾ. ശരിയല്ലേ? എന്നാൽ കൂടുതൽ ആളുകളും മ്യൂച്വൽ ഫണ്ടുകൾ, SIP-കൾ എന്നിവയെക്കുറിച്ച് അറിവില്ലാത്തവരാണ് എന്നതിനാൽ അധികം നഷ്ട സാധ്യതയില്ലാത്ത നിക്ഷേപങ്ങളിൽ സ്വര്‍ണ്ണവും FD-കളും തന്നെയാണ് മുന്‍പന്തിയിൽ.
സ്ഥിര നിക്ഷേപം (FD) തന്നെയാണ് ഏറ്റവും കൂടുതൽ സുരക്ഷിതമായ നിക്ഷേപ രീതിയായി പരിഗണിക്കപ്പെടുന്നത്. എന്നാൽ, വിപണി അതിന്റെ ഏറ്റവും താഴ്ന്ന തട്ടിലായിരുന്നപ്പോഴും മികച്ച പ്രകടനം കാഴ്ച വച്ച കഥയാണ് സ്വര്‍ണ്ണം പറയുന്നത്.
നമുക്ക് ഇവ രണ്ടും കൂടുതലായി മനസ്സിലാക്കാം
സ്വര്‍ണ്ണ നിക്ഷേപങ്ങൾ
ലോഹങ്ങളിൽ വിശിഷ്ട സ്ഥാനമുള്ള സ്വര്‍ണ്ണം, ഇന്ത്യയിൽ സാംസ്കാരികമായും മതപരമായും മൂല്യവത്തായി കണക്കാക്കുന്നു. ശരിക്കും ഉയര്‍ന്ന മൂല്യമുള്ള സ്വത്ത്. വില കുറയുന്നത് ചുരുക്കമാണെങ്കിലും ഇതിന്റെ ആവശ്യക്കാര്‍ക്ക് ഒരിക്കലും കുറവുണ്ടാകില്ല എന്ന് നമുക്ക് ഉറപ്പിച്ചു പറയാനാകും.
വിദഗ്ധര്‍ ഉപദേശിക്കുന്നത് നിങ്ങളുടെ പോര്‍ട്ട് ഫോളിയോയിൽ ഏറ്റവും കുറഞ്ഞത് 5% മുതൽ 15% വരെയെങ്കിലും സ്വര്‍ണ്ണ നിക്ഷേപങ്ങൾ ഉൾപ്പെടുത്തണമെന്നാണ്. ഇത് മൊത്തത്തിലുള്ള നഷ്ടസാധ്യത കുറയ്ക്കുന്നു. കാരണം സ്വര്‍ണ്ണം നിരവധി ഗുണമേന്മകൾ ഉള്ള എന്നാൽ കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ള ഒരു നിക്ഷേപ ഓപ്ഷനാണ്.
സ്വര്‍ണ്ണത്തെ പണപ്പെരുപ്പത്തിനും മറ്റ് വിപണി നഷ്ടസാധ്യതകൾക്കും എതിരെയുള്ള ഒരു സംരക്ഷണമായി ഉപയോഗിക്കാവുന്നതാണ്. ഇതിൽ നിന്ന് മാന്യമായ വരുമാനം ലഭിക്കുന്നതോടൊപ്പം ഉചിതമായ സമയത്ത് വില്‍ക്കുകയാണെങ്കിൽ ധാരാളം പണവും ലഭിക്കുന്നതാണ്. സ്വർണ്ണം കൈകാര്യം ചെയ്യാന്‍ വളരെ എളുപ്പമാണ്, വേഗത്തിൽ വാങ്ങാനും വിൽക്കാനും സാധിക്കും. ബാങ്കുകൾ പോലും സ്വർണ്ണ വായ്പകൾക്ക് ആകർഷകമായ നിരക്കുകളാണ് വാഗ്ദാനം ചെയ്യുന്നത്.
ഓർക്കുക, യഥാര്‍ഥത്തിൽ ഉള്ള സ്വര്‍ണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ, ഡിജിറ്റൽ ഗോൾഡിന് നഷ്ട സാധ്യത കുറവാണ്. (എങ്ങനെ എന്നാണോ? കൂടുതൽ മനസ്സിലാക്കൂ - എന്താണ് ഡിജിറ്റൽ ഗോൾഡ്? ഗുണമേന്മകൾ, നഷ്ട സാധ്യതകൾ & നികുതികൾ )
പണം സ്ഥിര നിക്ഷേപങ്ങളായി സൂക്ഷിക്കുക
ബാഹ്യ ഘടകങ്ങളാൽ ബാധിക്കപ്പെടാത്ത, നമുക്ക് ലഭ്യമായതിൽ വച്ച് ഏറ്റവും സുരക്ഷിതവും ലളിതവും വേഗമേറിയതുമായ നിക്ഷേപ ഉപകരണങ്ങളിലൊന്നാണ് FD.
ഓരോ ബാങ്കിലും FD-യിൽ നിന്നുള്ള വരുമാന നിരക്കുകൾ വ്യത്യസ്തമായിരിക്കും. ഇത് സാധാരണയായി 4% മുതൽ 6 % ന് ഇടയിലാണ്. ലാഭം സുനിശ്ചിതമാണെങ്കിലും പണപ്പെരുപ്പത്തോട് എതിരിടാന്‍ ഇവ അത്ര നല്ല ഓപ്ഷനല്ല.
എന്നിരുന്നാലും, മ്യൂച്വൽ ഫണ്ടുകൾ, സ്റ്റോക്കുകൾ എന്നിവയിൽ നിന്ന് വ്യത്യസ്തമായി, FD-കളിൽ സൂചിക ഗുണങ്ങളൊന്നുമില്ല. അതിനാൽ ഇത്തരം ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തി നികുതി ചുമത്തപ്പെടാവുന്ന വരുമാനം കുറയ്ക്കാവുന്നതാണ്.
കൂട്ടുപലിശ രീതിയിലാണ് ഇതിന്റെ റിട്ടേൺ ലഭിക്കുന്നത്. അതായത് ഒരു വര്‍ഷത്തിൽ ലഭിക്കുന്ന പലിശ അടുത്ത വർഷത്തേക്കുള്ള മുതലിലേക്ക് ചേർക്കുന്നു.
FD, സ്വര്‍ണ്ണം എന്നിവയിൽ ഏറ്റവും മികച്ച നിക്ഷേപം ഏതെന്ന് കണ്ടെത്തുന്നതിനുള്ള ഒരു താരതമ്യമാണ് ഇവിടെ നല്‍കിയിരിക്കുന്നത്:
● നഷ്ട സാധ്യത, വിപണിയുടെ സവിശേഷത കൂടാതെ സുരക്ഷ
സ്വര്‍ണ്ണം അന്തർദേശീയമായി വിപണനം ചെയ്യപ്പെടുന്ന ഒന്നാണ്. അതിനാൽ സ്വർണ്ണവിപണി എല്ലായ്‌പ്പോഴും വ്യതിയാനങ്ങൾക്ക് വിധേയമായിരിക്കും. സ്വർണ്ണത്തിന്റെ വിലയേയും അതിൽ നിന്നുള്ള ആദായത്തെയും സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളാണ് ഉള്ളത്- സ്വർണ്ണത്തിന്റെ വിതരണം, ഇറക്കുമതി, US ഡോളറിന്റെ മൂല്യം, അന്താരാഷ്ട്ര വാണിജ്യ ബന്ധങ്ങൾ എന്നിവ അവയിൽ ചിലത് മാത്രമാണ്.
സ്വർണ്ണവിലയിൽ വർദ്ധനവിനു സാധ്യതയുള്ളപ്പോൾ, നിങ്ങളുടെ സ്വർണ്ണ വിപണിയിൽ ഇടിവുണ്ടായേക്കാം. എന്നാൽ ഇത്തരം വ്യതിയാനങ്ങൾ ഗൗരവതരമല്ല എന്നതാണ് മറ്റൊരു വസ്തുത.
എന്നാൽ സ്ഥിരനിക്ഷേപങ്ങളുടെ കാര്യം പരിഗണിക്കുമ്പോൾ, ഇത്തരത്തിൽ വിപണിയിലുള്ള വ്യതിയാനങ്ങൾ അവയിൽ നിന്നുള്ള വരുമാനത്തെ സ്വാധീനിക്കുകയില്ല. അതായത് വിപണി പ്രവർത്തനങ്ങൾ എങ്ങനെയാണെങ്കിലും നിങ്ങൾക്ക് മുൻകൂർ നിശ്ചയിച്ച ഒരു ആദായം ലഭിക്കുന്നതാണ്
വരുമാനം ഉറപ്പാണ്. അതിനാൽ വിവിധ ബാങ്കുകൾ നൽകുന്ന പലിശ നിരക്കുകൾ പരിശോധിക്കൂ, നിങ്ങൾക്ക് ഉചിതമായവയിൽ പണം നിക്ഷേപിക്കൂ.
● നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം
കഴിഞ്ഞ അഞ്ച് വർഷങ്ങളായി സ്വർണ്ണവിലയിൽ ഉണ്ടായ വർദ്ധനവ് ശ്രദ്ധിക്കൂ. 2015 മുതൽ 2017 വരെ വളരെ സാവധാനത്തിലും തുടർന്ന് 2018 മുതൽ 2019 വരെ അല്പം കൂടി വേഗതയിലുമാണ് അതെന്ന് നമുക്ക് കാണാം.
2020 ഓഗസ്റ്റ് മാസത്തിൽ, 24K സ്വർണ്ണത്തിന്റെ വില 10 ഗ്രാമുകൾക്ക് 55,400 രൂപയായി ഉയർന്നിരുന്നു.
ഇതിന്റെ ഫലമായി സ്വർണ്ണം ഏറ്റവും ആദായകരമായ നിക്ഷേപമാർഗമായി മാറി. എന്നാൽ മറുവശത്ത് FD-കളിൽ നിന്നുള്ള വരുമാനത്തിന്റെ അവസ്ഥ നിരാശാജനകമായിരുന്നു.
യഥാർഥത്തിൽ, കുറച്ചു വർഷങ്ങളായി അവയ്ക്ക് മൂല്യച്യുതി നേരിട്ടു കൊണ്ടിരിക്കുകയാണ്. കൂടാതെ പണപ്പെരുപ്പത്തിനൊപ്പമെത്താൻ സാധിക്കാതെയും വന്നു.
2020-ലെ കണക്കുകൾ അനുസരിച്ച്, സ്ഥിര നിക്ഷേപങ്ങളിൽ നിന്നുള്ള ആദായം കഴിഞ്ഞ 10 വർഷ കാലയളവിൽ 4.9 % എന്ന കുറഞ്ഞ നിലയിലേക്ക് എത്തിയിരിക്കുന്നു. അതേസമയം മിക്ക സ്വർണ്ണ നിക്ഷേപങ്ങളും ശരാശരി 4.5% മുതൽ 5.5% വരെ കൂടുതൽ ആദായം നൽകിയിരുന്നു.
● നിക്ഷേപ കാലയളവ് സംബന്ധിച്ച സൗകര്യം
സ്വർണ്ണ നിക്ഷേപ രീതികൾ പരിഗണിക്കുകയാണെങ്കിൽ,ഗോൾഡ് ETF-കൾ, ഡിജിറ്റൽ ഗോൾഡ്, ഗോൾഡ് സ്റ്റോക്ക് കൂടാതെ ഗോൾഡ് ബുള്ളിയൺ എന്നിങ്ങനെ വിവിധ തരത്തിലുള്ള നിക്ഷേപ പദ്ധതികൾ ലഭ്യമാണ്.
മുകളിൽ പറഞ്ഞിട്ടുള്ള എല്ലാ നിക്ഷേപപദ്ധതികൾക്കും കാലയളവുകളും വ്യത്യസ്തമായിരിക്കും.
FD-കൾ പരിഗണിക്കുമ്പോൾ, നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് നിക്ഷേപ കാലാവധി 7 ദിവസങ്ങൾ മുതൽ 10 വർഷങ്ങൾ വരെ തിരഞ്ഞെടുക്കാം. എന്നാൽ നിക്ഷേപ കാലാവധികൾ തിരഞ്ഞെടുക്കുന്നത് ബാങ്കിന്റെ നിബന്ധനകൾക്ക് വിധേയമായിരിക്കണം.
ഒരു പ്രത്യേക നിക്ഷേപ കാലാവധിയിലേക്ക് ബാങ്കിൽ നിന്നു വരുമാനം സുനിശ്ചിതമായിരിക്കും
● ആദായ ലഭ്യത
സ്വർണ്ണ നിക്ഷേപങ്ങളുടെ ലക്‌ഷ്യം വരുമാനം നേടുക എന്നത് മാത്രമല്ല. ദീർഘകാലത്തേയ്ക്കുള്ള വരുമാന മാർഗങ്ങളെക്കുറിച്ച് നമ്മൾ ചിന്തിക്കുമ്പോൾ സഹായകമായേക്കാവുന്ന ഒരു മൂലധനം കൂടിയാണിത്.
എന്നാൽ, FD-കളിൽ നിക്ഷേപിക്കുമ്പോൾ പ്രതിമാസ പേ ഔട്ടുകൾ തിരഞ്ഞെടുക്കുന്ന നിക്ഷേപകർക്ക്, മാസംതോറും വരുമാനം ലഭിക്കുന്നതാണ്.
സ്വർണ്ണ നിക്ഷേപങ്ങളുടെ കാര്യത്തിൽ നിന്നും വ്യത്യസ്തമായി, ഹ്രസ്വകാലത്തേയ്ക്ക് മാത്രമാണ് ഇവ വരുമാന മാർഗമായി കണക്കാവുന്നത്.
● പണമാക്കി മാറ്റാനുള്ള സൗകര്യം അഥവാ ലിക്വിഡിറ്റി
സ്വർണം നിക്ഷേപിക്കുന്നതിന് നിങ്ങൾക്ക് മ്യൂച്വൽ ഫണ്ടുകൾ, ബുള്ളിയൺ, ഓഹരികൾ, ഡിജിറ്റൽ ഗോൾഡ് മുതലായ നിരവധി മാർഗങ്ങളാണ് ഉള്ളത്. അതായത് അത് പണമാക്കി മാറ്റാനുള്ള സൗകര്യം കൂടുതലാണ്. നിങ്ങൾക്ക് അടിയന്തരമായി പണം ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ ഏറ്റവും മികച്ച ഓപ്‌ഷനാണ് ഇത്.
ലോകത്തിലെവിടെയും സ്വർണ്ണം വിൽക്കാം, പണമാക്കി മാറ്റുകയും ചെയ്യാം. ഇതിനു നിങ്ങളതിന്റെ നിയമപരമായ ഉടമസ്ഥനാണ് എന്നുള്ള തെളിവ് മാത്രമേ ആവശ്യമുള്ളൂ.
സ്ഥിര നിക്ഷേപങ്ങൾ പണമാക്കി മാറ്റാനുള്ള സൗകര്യം നിർണ്ണയിക്കുന്നത് സാമ്പത്തിക സ്ഥാപനങ്ങളാണ്. നിങ്ങൾ കാലാവധിയ്ക്കു മുൻപ് തന്നെ പണം പിൻവലിക്കുകയാണെങ്കിൽ പിഴ നൽകേണ്ടതായും വന്നേക്കാം.
ചുരുക്കത്തിൽ, സ്വർണ്ണം, സ്ഥിര നിക്ഷേപം എന്നിവ വിവിധ കാലയളവുകളിൽ നൽകുന്ന ആദായത്തിന്റെ നിരക്കുകളും വ്യത്യസ്തമായിരിക്കും. ലിക്വിഡിറ്റിയും ദീർഘ കാലത്തേക്കുള്ള ലാഭവുമാണ് നിങ്ങൾ പരിഗണിക്കുന്നതെങ്കിൽ സ്വർണ്ണം തിരഞ്ഞെടുക്കാം.
അതല്ല, ഹ്രസ്വകാല ലക്ഷ്യങ്ങൾ, സുനിശ്ചിതമായ വരുമാനം, ബുദ്ധിമുട്ടില്ലാത്ത നിക്ഷേപ രീതി എന്നിവയാണ് നിങ്ങളുടെ പരിഗണനയിൽ ഉള്ളതെങ്കിൽ സ്ഥിര നിക്ഷേപങ്ങളായിരിക്കും നല്ലത്.
.
എന്നാൽ ഒരു തീരുമാനത്തിൽ എത്തുന്നതിനു മുൻപ്, നഷ്ട സാധ്യതകൾ സഹിക്കാനുള്ള നിങ്ങളുടെ സന്നദ്ധത, നിക്ഷേപ ലക്ഷ്യം, നിക്ഷേപ കാലാവധി, നിക്ഷേപ മൂല്യം,അസ്ഥിരത, വരുമാനം എന്നിവ കൂടി കണക്കിലെടുക്കണം.
പ്രതിദിന സ്വർണ്ണ നിക്ഷേപം നടത്താവുന്ന ഒരു സേവിംഗ്സ് ആപ്പ് ആണ് Jar. ഇത് നിങ്ങളുടെ ഓൺലൈൻ ട്രാൻസാക്ഷനിൽ നിന്നും ബാക്കിയാകുന്ന ചെറിയ തുകകൾ ഓട്ടോമാറ്റിക് ആയി ഡിജിറ്റൽ ഗോൾഡ് ആയി നിക്ഷേപിക്കുന്നു.
അതെ, സമ്പാദിക്കുന്നതിനും നിക്ഷേപിക്കുന്നതിനുമുള്ള ഏറ്റവും സമയം കുറഞ്ഞ ലളിതമായ മാർഗമാണ് ഇത്. Jar നൊപ്പം 24K സ്വർണ്ണം ഉപയോഗിച്ച് നിങ്ങൾക്ക് സമ്പാദിക്കാവുന്നതാണ്.(വിശ്വാസമില്ലേ ?എങ്ങനെയാണ് പ്രതിദിന സ്വർണ്ണനിക്ഷേപം Jar app നൊപ്പം ആയാസ രഹിതമാക്കുന്നത് എന്ന് ഇവിടെ കണ്ടെത്തൂ)
രൂപ മുതൽ ഏറ്റവും മികച്ച സ്വർണ്ണവിലയിൽ ഡിജിറ്റൽ ഗോൾഡ് വാങ്ങുകയും വിൽക്കുകയും ചെയ്യൂ. ഇന്ന് തന്നെ ആപ്പ് ഡൗൺലോഡ് ചെയ്യൂ.