ഏതെങ്കിലും ഉൽപ്പന്നത്തിൽ നിക്ഷേപം നടത്തുന്നതിന് മുമ്പ്, ‘വാങ്ങൽ’ വിലയെയും ‘വിൽപ്പന’ വിലയെയും സ്പ്രെഡ് വിലയെയും സ്പ്രെഡിന് പിന്നിലുള്ള കാരണത്തെയും കുറിച്ചുള്ള എല്ലാ വിവരങ്ങളും വായിക്കുക.
ഓഹരികൾ അല്ലാത്ത, മ്യൂച്ച്വൽ ഫണ്ടുകൾ, സ്വർണ്ണം, വെള്ളി, ബോണ്ടുകൾ, ഫ്യൂച്ചറുകൾ മുതലായ ഏതെങ്കിലും നിക്ഷേപ ഉപകരണങ്ങളിൽ നിങ്ങൾ എപ്പോഴെങ്കിലും നിക്ഷേപം നടത്തിയിട്ടുണ്ടോ?
നടത്തിയിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും, മൂല്യമുള്ള ലോഹങ്ങൾ വാങ്ങുമ്പോഴോ ഏതെങ്കിലും ഉൽപ്പന്നത്തിൽ നിക്ഷേപം നടത്തി വ്യാപാരം ചെയ്യുമ്പോഴോ രണ്ട് കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം - ‘വിൽപ്പന’ വിലയും ‘വാങ്ങൽ’ വിലയും.
ഈ രണ്ട് വിലകൾ എന്തൊക്കെയാണ്? ഏതൊരു ഉൽപ്പന്നത്തിന്റെയും ‘വിൽപ്പന’ വില, ‘വാങ്ങൽ’ വിലയെക്കാൾ കുറഞ്ഞിരിക്കുന്നത് എന്തുകൊണ്ടാണ്? നമുക്ക് നോക്കാം.
‘വാങ്ങൽ’ വില, ‘വിൽപ്പന’ വില എന്നാൽ എന്താണ്?
നിങ്ങൾ ഒരു ഓഹരിയോ ഉൽപ്പന്നമോ വാങ്ങാൻ ചെലവഴിക്കുന്ന തുകയാണ് ‘വാങ്ങൽ’ അല്ലെങ്കിൽ ‘ബിഡ്’ വില. ആ ഓഹരിയോ ഉൽപ്പന്നമോ വിൽക്കുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന തുകയാണ് ‘വിൽപ്പന’ അല്ലെങ്കിൽ ‘ആസ്‌ക്’ വില.
‘സ്പ്രെഡ്’ വില
നിങ്ങളുടെ വ്യാപാരം നിർവ്വഹിക്കുന്ന ബ്രോക്കറിനോ ഇടനില സ്ഥാപനത്തിനോ നിങ്ങൾ നൽകുന്ന കമ്മീഷൻ ആണ് ‘വാങ്ങൽ’ വിലയും ‘വിൽപ്പന’ വിലയും തമ്മിലുള്ള വ്യത്യാസം. ഇതിനെയാണ് ‘സ്പ്രെഡ്’ എന്ന് പറയുന്നത്.
ഉപഭോക്താക്കളും വിൽപ്പനക്കാരും ഇലക്ട്രോണിക് മാർഗ്ഗം വഴിയാണ് ബന്ധപ്പെട്ടിരിക്കുന്നതെന്ന് പറയാം. എന്നിരുന്നാലും വ്യാപാരങ്ങൾ കൈകാര്യം ചെയ്യുന്നത് മനുഷ്യരായതിനാൽ എതെങ്കിലും വിധേന അവർക്ക് പ്രതിഫലം നൽകേണ്ടതുണ്ട്.
വിപണിയിലെ വില കേന്ദ്രീകരിച്ചാണ് സ്പ്രെഡ് വില കണക്കാക്കുന്നത്. ഇത് വാങ്ങൽ വിലയ്ക്കും വിൽപ്പന വിലയ്ക്കും ഇടയിലായിരിക്കാം.
നിങ്ങൾ വ്യാപാരം ചെയ്യുന്ന ആസ്തിയുടെ ‘വാങ്ങൽ’ വില’ എപ്പോഴും ‘വിൽപ്പന’ വിലയെക്കാൾ കൂടുതലായിരിക്കും. കൂടാതെ, നിങ്ങൾ ചെലവഴിക്കുന്ന അല്ലെങ്കിൽ നിങ്ങൾക്ക് ലഭിക്കുന്ന തുകയും വിപണിയിലെ വിലയും തമ്മിൽ ചെറിയ വ്യത്യാസമുണ്ടാകാം. ഇതിന് കാരണം സ്പ്രെഡ് ആണ്.
മ്യൂച്ച്വൽ ഫണ്ടുകളുടെ കാര്യത്തിലുള്ള ഒരു ഉദാഹരണത്തോട് കൂടി Value Research സ്പ്രെഡിനെ വിശദമാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
NAV (നെറ്റ് അസ്സറ്റ് വാല്യൂ) 12 രൂപയുള്ള ഒരു ഫണ്ടിൽ നിങ്ങൾക്ക് 5000 രൂപ നിക്ഷേപിക്കണമെന്നുണ്ടെന്നും അതിന്റെ 2% എൻട്രി ലോഡ് ആയി നിങ്ങളിൽ നിന്ന് ഈടാക്കുമെന്നുമിരിക്കട്ടെ.
അതായത് ഫണ്ടിൽ നിന്ന് നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന യൂണിറ്റുകളുടെ വില NAV-യെക്കാൾ 2% കൂടുതലായിരിക്കും. 12 രൂപയുടെ 2% എന്നാൽ Rs 0.24.
NAV-ക്കൊപ്പം ഈ തുക കൂടി ചേരുന്നതായിരിക്കും ഇപ്പോൾ നിങ്ങളുടെ വാങ്ങൽ വില, അതായത് Rs 12.24. അതുകൊണ്ട് എൻട്രി ലോഡ് ഈടാക്കുന്ന സന്ദർഭത്തിൽ NAV-യെക്കാൾ കൂടുതലായിരിക്കും വാങ്ങൽ വില.
ലോഡ് തുക ഈടാക്കുന്നതിനായി നിങ്ങളുടെ നിക്ഷേപത്തിൽ നിന്ന് 2% കുറയ്ക്കുന്നു എന്നും മറ്റൊരു വിധത്തിൽ പറയാം. 5000 രൂപയുടെ 2% എന്നാൽ Rs 100.
നിക്ഷേപ തുകയായ 5000-ൽ നിന്ന് 4900 രൂപ മാത്രം ഫണ്ടിലേക്ക് നീക്കി, 100 രൂപ ലോഡിലേക്ക് ചേർക്കുമെന്നാണ് ഇതിനർത്ഥം.
അതുപോലെ, NAV 12 രൂപയുള്ള ഒരു ഫണ്ടിൽ നിന്ന് നിങ്ങൾ പുറത്ത് കടക്കുമ്പോൾ 2% എക്‌സിറ്റ് ലോഡായി ഈടാക്കുന്നതിനാൽ അതിന്റെ വിൽപ്പന വില Rs 11.76 ആയി കുറയുന്നു.
ഈ സന്ദർഭത്തിൽ ലോഡ് തുകയായ Rs 0.24 (12 രൂപയുള്ള NAV-യുടെ 2%) NAV-ൽ നിന്ന് കുറയ്ക്കുന്നു. ഇത് കാരണം എക്‌സിറ്റ് ലോഡിന്റെ കാര്യത്തിൽ വിൽപ്പന വില എപ്പോഴും NAV-യെക്കാൾ കുറവായിരിക്കും.
ഒരു ഓഹരിയോ ഉൽപ്പന്നമോ പണമാക്കി മാറ്റാനുള്ള ശേഷി മനസ്സിലാക്കാൻ നിക്ഷേപകർക്കും സ്പ്രെഡ് ഉപയോഗിക്കാം. സ്പ്രെഡ് വില നിയന്ത്രിതമാണെങ്കിലും അവയിൽ വലിയ തോതിൽ വ്യത്യാസമുണ്ടായേക്കാം. ഫീസ് അമിതമായി ഈടാക്കിയാൽ നിക്ഷേപത്തിൽ നിന്നുള്ള എല്ലാ വരുമാനങ്ങളും അത് ഇല്ലാതാക്കിയേക്കാം.
യഥാർത്ഥത്തിൽ, നിക്ഷേപം നടത്തുന്ന നിരവധി വ്യക്തികൾ അവർ ചെലവഴിക്കുന്ന തുക എത്രയാണ്, ഈ ഫീസ് എല്ലാം എങ്ങോട്ടാണ് പോകുന്നത് മുതലായ കാര്യങ്ങൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടുകയാണ്.
പ്രചാരത്തിലുള്ള ഓഹരികൾക്ക് കുറഞ്ഞ സ്പ്രെഡുകളാണുള്ളത്. ചെറിയ അളവുകളിൽ മാത്രം വ്യാപാരം നടത്തുന്നതോ വ്യാപാരം പ്രയാസകരമായതോ ആയ ഓഹരിയിൽ കൂടുതൽ സ്പ്രെഡ് വില കാണാനാകും.
അതുകൊണ്ട്, പ്രചാരം അല്ലെങ്കിൽ പണമാക്കി മാറ്റാനുള്ള ശേഷി കുറവുള്ള ഇക്വിറ്റികളിൽ ചെലവഴിക്കേണ്ടി വരുന്നതിന്റെ അത്രയും തുക പ്രചാരത്തിലുള്ള ഓഹരികളിൽ ചെലവഴിക്കേണ്ടി വരില്ല.
ഒരു ഉദാഹരണം നോക്കാം. നിരക്കുകൾ സ്ഥിരമായി മാറിക്കൊണ്ടിരിക്കുന്ന ഉൽപ്പന്നങ്ങളുള്ള ഒരു കട ഉടമയാണ് നിങ്ങളുടെ ബ്രോക്കറെന്ന് വിചാരിക്കുക.
കുപ്പിവെള്ളമാണ് കടയിലെ ഏറ്റവും വിൽപ്പനയുള്ള ഇനം. ഓരോ ബോട്ടിലുകളും 15 രൂപ നൽകി വാങ്ങിയതാണെന്ന് കടക്കാരൻ അവകാശപ്പെടുകയും അവ ഓരോന്നും 20 രൂപയ്ക്ക് നിങ്ങൾക്ക് നൽകാൻ തയ്യാറാവുകയും ചെയ്യുന്നു.
ചൂടേറിയ ദിവസമായതിനാൽ നിരവധി വെള്ളക്കുപ്പികൾ വിറ്റഴിച്ചു. ശൈത്യകാലത്ത് അതേ കുപ്പിവെള്ളം 10 രൂപയ്ക്കാണ് അയാൾക്ക് ലഭിക്കുന്നത്. എന്നാൽ വിൽപ്പന കുറവായതിനാൽ അതിനെ മറികടക്കാൻ അയാൾക്ക് മാർജിൻ കൂട്ടേണ്ടതായി വരും. അതിനായി നിങ്ങൾക്കത് 25 രൂപയ്ക്കായിരിക്കും അയാൾ വിൽക്കുക.
അതുകൊണ്ട് എപ്പോഴും സ്പ്രെഡ് നിരീക്ഷിക്കണം. നിങ്ങൾ വ്യാപാരം ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ ഉൽപ്പന്നത്തിന് ഉപഭോക്താവിനെ കണ്ടെത്താൻ എത്രമാത്രം എളുപ്പമാണെന്ന് അറിയേണ്ടതിനാൽ, ഒരു ഓഹരി പണമാക്കി മാറ്റാനുള്ള ശേഷി എത്രയാണെന്ന് അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്.
ഫണ്ടുകൾ താരതമ്യം ചെയ്യാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗ്ഗങ്ങളിൽ ഒന്നാണ് “ചെലവ് അനുപാതം” വിലയിരുത്തുന്നത്. എല്ലാ ചെലവുകളും ഉൾപ്പെടുന്നില്ലെങ്കിലും, നിങ്ങളുടെ ഫണ്ടിന്റെ ആസ്തികളുടെ എത്ര ശതമാനം ഇടനില സ്ഥാപനത്തിനും പങ്ക് ലഭിക്കുന്ന നിരവധി വ്യാപാരികൾക്കും ബ്രോക്കർമാർക്കും ഫീസും കമ്മീഷനും നൽകാൻ വിനിയോഗിക്കുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ കാണിക്കാനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
എന്തുകൊണ്ടെന്നാൽ നിങ്ങൾ അടയ്ക്കുന്ന ഫീസും ഫണ്ടിന്റെ പ്രകടനവുമായി യാതൊരു ബന്ധവുമില്ല, ചെലവ് അനുപാതം കൂടും തോറും, വരുമാനം ലഭിക്കുന്ന കാര്യത്തിൽ നിങ്ങളുടെ ഫണ്ടിന്റെ അതേ വിഭാഗത്തിലുള്ള മറ്റ് ഫണ്ടുകളെക്കാൾ പിന്നിലാകാനാണ് സാധ്യത.
ഇവ നിങ്ങൾ അറിഞ്ഞിരിക്കേണ്ട 2 പദങ്ങളാണ്:
- ലോങ്ങ് പൊസിഷൻ: വില ഉയരുമെന്ന പ്രതീക്ഷയിൽ ഒരു ആസ്തി സ്വന്തമാക്കുമ്പോൾ നിങ്ങൾ ലോങ്ങ് പൊസിഷനാണ് തിരഞ്ഞെടുക്കുന്നത്.
- ഷോർട്ട് പൊസിഷൻ: വില കുറയുമെന്ന പ്രതീക്ഷയിൽ ഒരു ആസ്തി വിൽക്കുമ്പോൾ നിങ്ങൾ ഷോർട്ട് പൊസിഷനാണ് തിരഞ്ഞെടുക്കുന്നത്.
വിൽപ്പനക്കാരുടെ എണ്ണത്തെക്കാൾ ഉപഭോക്താക്കൾ കൂടുമ്പോൾ ഡിമാൻഡ് വർദ്ധിക്കുന്നതിനാൽ വിലയും കൂടുമെന്ന കാര്യം ശ്രദ്ധിക്കുക. ഉപഭോക്താക്കളുടെ എണ്ണത്തെക്കാൾ വിൽപ്പനക്കാർ കൂടുമ്പോൾ വിതരണം കൂടുകയും ഡിമാൻഡും വിലയും കുറയുകയും ചെയ്യും.
സ്പ്രെഡ് വിലയും സ്വർണ്ണവും
എല്ലാ ഉൽപ്പന്നങ്ങൾക്കും വ്യത്യസ്‌തമായ വാങ്ങൽ, വിൽപ്പന വിലയാണുള്ളത്. അതുപോലെ തന്നെയാണ് സ്വർണ്ണവും. സ്വർണ്ണത്തിന്റെ കാര്യത്തിലും, ഒരാൾക്ക് എന്തെങ്കിലും വാങ്ങണമെന്നുണ്ടെങ്കിൽ ‘വാങ്ങൽ’ വിലയും ഒരാൾക്ക് എന്തെങ്കിലും വിൽക്കണമെന്നുണ്ടെങ്കിൽ ‘വിൽപ്പന’ വിലയും ബാധകമാണ്.
വില ഇളവ് സംബന്ധിച്ച് ഉപഭോക്താവും വിൽപ്പനക്കാരും തമ്മിൽ തീരുമാനത്തിലെത്തുമ്പോൾ ബാർഗെയിൻ സ്ഥാപിക്കുകയാണ് ചെയ്യുന്നത്.
മിക്ക വിപണികളിലെയും വാങ്ങൽ വിലയും വിൽപ്പന വിലയും തമ്മിൽ വളരെ ചെറിയ വ്യത്യാസമേ മിക്കപ്പോഴും ഉണ്ടാകാറുള്ളൂ. മറ്റ് വിപണികളുമായി താരതമ്യം ചെയ്യുമ്പോൾ സ്വർണ്ണത്തിന്റെ കാര്യത്തിൽ സാധാരണയായി നേരിയ വ്യത്യാസം മാത്രമാണുള്ളത്.
വ്യാപാരം നടത്തുന്ന മറ്റെല്ലാ ഉൽപ്പന്നങ്ങളെയും പോലെ സ്വർണ്ണത്തിനും വാങ്ങൽ-വിൽപ്പന സ്പ്രെഡ് ബാധകമാണ്. ഡിജിറ്റൽ ഗോൾഡുകളുടെ വാങ്ങൽ, വിൽപ്പന ഇടപാടുകളിൽ 3% GST-യും ഹാൻഡ്‌ലിംഗ്, പ്രോസസിംഗ് ചെലവുകളും സ്പ്രെഡിന് കാരണമാകുന്നു.
വിലയുടെ അസ്ഥിരതയും വിതരണവും വിപണിക്ക് പുറത്തുള്ള സാഹചര്യങ്ങളും മറ്റ് വേരിയബിളുകളും എല്ലാം സ്പ്രെഡിനെ സ്വാധീനിക്കുന്നു.
അതുകൊണ്ടാണ് സ്വർണ്ണ നാണയങ്ങൾ വാങ്ങുമ്പോഴും വിൽക്കുമ്പോഴുമുള്ള ചെലവിൽ 8-10% വരെ വ്യത്യാസമുണ്ടാകുന്നത്. നിർമ്മാണ ചെലവുകൾ ഉള്ളതിനാൽ ആഭരണത്തിന്റെ കാര്യത്തിൽ ഈ വ്യത്യാസം വളരെ വലുതാണ്.
ഫിസിക്കൽ ഗോൾഡും ഡിജിറ്റൽ ഗോൾഡും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് ഇവിടെ വായിക്കുക.
വിൽപ്പന വിലയിൽ GST-യും സ്റ്റോറേജ്, ഇൻഷുറൻസ് ഫീസും ഉൾപ്പെടുന്നു. സ്വർണ്ണ വാണിജ്യ വിപണികളുടെ അടിസ്ഥാനത്തിലാണ് വാങ്ങൽ വില കണക്കാക്കുന്നത്, ഇതിൽ ഫീസൊന്നും അടങ്ങുന്നില്ല.
നിങ്ങൾക്ക് ഏതുസമയത്തും എവിടെ നിന്നും Jar ആപ്പിലൂടെ ഡിജിറ്റൽ ഗോൾഡ് വാങ്ങാനും വിൽക്കാനും എളുപ്പത്തിൽ സാധിക്കും.