സമ്പാദ്യ ശീലം വളർത്തുക എന്നത് ഇപ്പോൾ വളരെ ലളിതവും ലാഭകരവുമാണ്

October 27, 2022

 യുക്തിയേക്കാൾ  മനുഷ്യൻ വികാരങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നത് കൊണ്ടാകാം ഒരു പക്ഷെ സമ്പാദ്യം മിച്ചം വയ്ക്കുക എന്നത് വളരെ പ്രയാസമേറിയ സംഗതിയായി പലർക്കും  തോന്നുന്നത് . എന്നാൽ തികച്ചും ഓട്ടോമാറ്റിക്കും ചെലവ് ചുരുക്കാൻ സഹായിക്കുന്നതുമായ  jar app  ഉപയോഗിച്ച് തുടങ്ങുന്നതോടെ സ്വന്തം ഇച്ഛാ ശക്തിയോട് പൊരുതേണ്ട സാഹചര്യം ഇനി ഉണ്ടാകുന്നില്ല. ആരോ പറഞ്ഞ പോലെ, ബാങ്ക് അക്കൗണ്ടിൽ കിടക്കുന്ന പണമാണ് കാൽചുവട്ടിലുള്ള പണത്തേക്കാൾ ആകർഷണീയവും ശാശ്വതവും. 

‍ആലങ്കാരികമായി പറഞ്ഞതാണെങ്കിലും അതിലുമൊരു സത്യമുണ്ട്.  

‍നല്ലതും ചീത്തയുമായ ഒരുപാട് ശീലങ്ങൾ നടന്നു വന്ന വഴികളിൽ നിന്നും നമ്മൾ കൂടെ കൂട്ടിയിട്ടുണ്ട്. (അവ എന്തൊക്കെയാണെന്ന് നിങ്ങളിൽ ചിലരെങ്കിലും ഇപ്പോൾ ആലോചിക്കുന്നത് തന്നെ ചിലപ്പോൾ ഒരു സിഗരറ്റ് പുകയ്ച്ചു കൊണ്ടായിരിക്കും.)

‍എന്നാൽ പുതു തലമുറ, പ്രത്യേകിച്ചും Gen Z ഒട്ടും വളർത്തിക്കൊണ്ടു വരാത്ത, എന്നാൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് സമ്പാദ്യ ശീലം.  

‍"സമ്പാദ്യം" എന്നതിന്റെ നല്ല വശങ്ങൾ നമുക്കെല്ലാവർക്കും അറിയാം. പണം മിച്ചം പിടിക്കുന്നതിൽ “വിദഗ്ദ്ധരാകാൻ” നമുക്കെല്ലാം ആഗ്രമുണ്ട് . എന്നാൽ അതെങ്ങനെ ചെയ്യാം എന്ന് കൃത്യമായും പ്രായോഗികമായും പറഞ്ഞു തരാൻ ആരുമില്ല എന്നതാണ് സത്യം.

ഇന്ത്യയിലെ യുവ തലമുറ അവരുടെ വരുമാനത്തിന്റെ 10% പോലും സമ്പാദ്യമായി സൂക്ഷിക്കുന്നില്ല എന്നാണ് Deloitte നടത്തിയ ഒരു പ്രായോഗിക പഠനത്തിൽ കണ്ടെത്തിയത്.

‍ഈ വസ്തുത വളരെ ഞെട്ടിക്കുന്ന ഒന്നാണ്. കാരണമെന്തെന്നാൽ സാമ്പത്തിക വിദഗ്ദ്ധർ പറയുന്നത്, വരുമാനത്തിന്റെ 15 % എങ്കിലും ദശാബ്ദങ്ങളോളം നീക്കി വച്ചാലേ സുരക്ഷിതമായും സുഖകരമായും വിരമിക്കാൻ കഴിയൂ എന്നാണ്.   

‍ഈ പ്രശ്നത്തിനൊരു പരിഹാരം കണ്ടെത്തേണ്ടതുണ്ട് . അവിടെ ആണ് Jar ആപ്പിന്റെ പ്രസക്തിയും. നിങ്ങളെ സഹായിക്കാൻ ഞങ്ങളുണ്ട്. 

 

ഇഷ്ടങ്ങൾക്ക് പണം ചെലവഴിക്കുന്നത് വിലക്കാതെ തന്നെ, പണം സേവ് ചെയ്യുക എന്ന വളരെ ലളിതമായ ശീലത്തിലൂടെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ പണം എങ്ങനെ വർദ്ധിപ്പിക്കാം എന്നാണ് ഈ ലേഖനത്തിലൂടെ നമ്മൾ പരിശോധിക്കുവാൻ  പോകുന്നത്.

‍പണം ചെലവഴിക്കുന്നതും അത് ചെലവഴിക്കുവാനുള്ള നിങ്ങളുടെ കഴിവും തമ്മിലുള്ള നേരിയ വ്യത്യാസം കണ്ടെത്തുവാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ, സമ്പാദ്യം എന്ന ഗുണകരമായ ശീലത്തിലേക്ക് നിങ്ങൾ ഒരു പടി കൂടി അടുത്താണ് എന്നു പറയാം.  

‍ഒരു ശീലത്തെ എങ്ങനെ നിർവചിക്കാൻ കഴിയും ? സ്‌ഥിരമോ ക്രമാനുഗതമോ ആയ എന്നാൽ ഉപേക്ഷിക്കാൻ ബുദ്ധിമുട്ടേറിയ ഒരു പ്രവൃത്തി, അതാണ് ശീലം. 

‍ഈ നിർവചന പ്രകാരം പണം ചെലവഴിക്കൽ എന്നത് (മിച്ചം സൂക്ഷിക്കുന്നതിന്റെ നേരെ വിപരീതം), ഉപേക്ഷിക്കുവാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു ശീലമാണെന്ന് നമുക്ക് മനസിലാക്കാൻ കഴിയും. അടുപ്പിൽ വച്ച്  ഒരു പാത്രം പാൽ തിളപ്പിക്കുന്നതിനേക്കാൾ എളുപ്പത്തിൽ ഇൻസ്റ്റാഗ്രാമിലെ ടാർഗെറ്റഡ് പരസ്യങ്ങൾ കണ്ട് ഓൺലൈൻ ഷോപ്പിംഗ് നടത്തുവാൻ കഴിയുന്ന കാലമാണ് ഇതെന്നോർക്കണം 

‍അപ്പോഴും സമ്പാദ്യ ശീലം എങ്ങനെ വളർത്തിയെടുക്കാം എന്ന ചോദ്യം അവശേഷിക്കുന്നു.  

‍ഈ ശീലമോ, പൊതുവെ മറ്റെന്ത് നല്ല ശീലമോ എങ്ങനെ വളർത്തിയെടുക്കാം എന്നറിയുവാൻ വളരെ സഹായകരമായ ഒന്നാണ് ജെയിംസ് ക്ലയറിന്റെ 'അറ്റോമിക്ക്  ഹാബിറ്റ്‌സ്' എന്ന പുസ്തകം. 

‍ചില കാര്യങ്ങൾ ചെയ്യുവാൻ നിങ്ങളെ നിർബന്ധിതരാക്കുന്ന തരത്തിൽ നിങ്ങളുടെ ചുറ്റുപാടുകളെ മെനഞ്ഞെടുക്കുക എന്ന പ്രവൃത്തിയാണ് ഏതൊരു ശീലവും തുടങ്ങുന്നതിന്റെ അടിസ്ഥാനം എന്ന് അദ്ദേഹം പറയുന്നു. 

‍സ്കൂളിൽ ഉണ്ടായിരുന്ന അത്യുത്സാഹ പൂർണമായ ആ വായനാശീലത്തിലേക്ക് നിങ്ങൾക്ക് തിരിച്ചു പോകാൻ കഴിയുന്നില്ലേ ? 

‍രാവിലെ കിടക്കയിൽ ഒരു പുസ്തകം വയ്ക്കാൻ ശ്രമിക്കൂ. രാത്രി കിടക്കുന്നതിന് മുൻപേ 2 പേജെങ്കിലും മറിച്ചു നോക്കാൻ നിങ്ങൾ നിർബന്ധിതരാകും. 

‍ഇനി ഈ യുക്തി സമ്പാദ്യ ശീലത്തിലേക്ക്  കൊണ്ട് വരാൻ ശ്രമിക്കാം. ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ ചുറ്റുപാടുകളും സ്വഭാവവും പരിശോധിക്കുകയും നിങ്ങളുടെ സമ്പാദ്യത്തെ കുരുക്കിലാക്കുന്ന ബർമുഡ ട്രയാങ്കിളുകൾ  ഏതൊക്കെയാണെന്ന് കണ്ടെത്തുകയുമാണ്. 

‍ ഒരു പക്ഷെ ആ ക്യാപ്റ്റൻ അമേരിക്ക തീമിലുള്ള ബാത്രൂം ഡെക്കർ  നിങ്ങൾക്ക് അത്ര ആവശ്യമുള്ളതായിരുന്നിരിക്കില്ല. പക്ഷെ ഈ തിരിച്ചറിവ് നേരത്തെ ഉണ്ടായാൽ മാത്രമേ നിങ്ങളുടെ പണം നിങ്ങളിൽ നിന്ന് തന്നെ സൂക്ഷിക്കുവാൻ കഴിയൂ. 

നിങ്ങളുടെ ശീലങ്ങളിലെ അടുക്കും ചിട്ടയും ഇല്ലാത്ത, അലങ്കോലപ്പെട്ട കാര്യങ്ങൾ തിരിച്ചറിയുക. അവ ഉപേക്ഷിക്കുവാൻ ശ്രമിക്കുക. 

‍എല്ലാ മാസവും  നിങ്ങളുടെ ശമ്പളത്തിന്റെ ഒരു ഭാഗം നീക്കി വയ്ക്കാൻ നിങ്ങളെ നിർബന്ധിതരാക്കുന്ന ഒരു മെക്കാനിസം സൃഷ്ടിച്ചെടുക്കുക എന്നതാണ് അടുത്ത പടി. 

‍ഇവിടെയാണ് സ്വയം പ്രതിഫലം നൽകുക എന്ന ആശയം ഉടലെടുക്കുന്നത്. ആദ്യം നിങ്ങൾക്ക് തന്നെ പ്രതിഫലം നൽകുക എന്ന് പറഞ്ഞാൽ, കിട്ടുന്ന ശമ്പളം ചെലവാക്കി തുടങ്ങുന്നതിനു മുന്നേ തന്നെ അതിൽ നിന്ന് മുൻകൂട്ടി  നിശയിച്ച ഒരു തുക മാറ്റി വയ്ക്കുക എന്നാണ് ഉദ്ദേശിക്കുന്നത് 

‍ഉദാഹരണത്തിന് എല്ലാ മാസവും ശമ്പളം ബാങ്കിൽ നിക്ഷേപിക്കുമ്പോൾ ഒരു ഭാഗം സേവിങ്സ് അക്കൗണ്ടിലും ബാക്കി ഭാഗം എക്സ്പെൻഡിച്ചർ  അക്കൗണ്ടിലുമായി നിക്ഷേപിക്കുവാൻ ശ്രദ്ധിക്കുക. 

‍ഈ രീതിയുടെ വിജയം, ആ സേവിങ്സ് അക്കൗണ്ടിലേക്ക് കൈ കടത്താതിരിക്കുന്നതിൽ നിങ്ങൾ എത്രത്തോളം ശ്രദ്ധാലുവാണ് എന്നതിനെ ആശ്രയിച്ചിരിക്കും. ഉദാഹരണത്തിന് എക്സ്പെൻഡിച്ചർ അക്കൗണ്ടിലെ പണം തീർന്ന ശേഷം നിങ്ങൾക്ക് ഒരു ആവശ്യവുമില്ലാത്ത ആ അയൺ മാൻ  ഹെൽമറ്റ് വാങ്ങിക്കാൻ നിങ്ങൾ സേവിങ്സ് അക്കൗണ്ടിലേക്ക് കൈ കടത്തിയാൽ ഈ രീതി പരാജയപ്പെടും   

‍ഈ രീതിയിൽ മിച്ചം വയ്ക്കുന്നത് എല്ലാ മാസവും ആകണമെന്ന് നിർബന്ധമില്ല. വേണമെങ്കിൽ ദിവസേന ചെയ്യാം.10 രൂപയെങ്കിൽ 10 രൂപ. ചെറിയ സംഖ്യയായി തോന്നുമെങ്കിലും നിങ്ങൾ കൃത്യമായും സ്‌ഥിരമായും ചെയ്താൽ അത് തന്നെ ഒരു വലിയ സംഖ്യയായി മാറും. 

‍സമ്പാദ്യ ശീലം തുടങ്ങാൻ ഏറ്റവും എളുപ്പമുള്ള മാർഗമാണ് മിച്ചം വയ്ക്കുന്നത് ഓട്ടോമേറ്റ് ചെയ്യുക എന്നത്. നിങ്ങളുടെ പണം ക്രയവിക്രയം ചെയ്യാൻ ഒരു ഓട്ടോമേറ്റഡ് രീതി സജ്ജീകരിക്കുക. 

‍കൈയിൽ കിട്ടുന്ന പണത്തിനു ആനുപാതികമായി നിങ്ങളുടെ ജീവിതരീതികൾ ക്രമീകരിക്കാൻ ഇത് സഹായിക്കും. 

‍ഡയറ്റ് ചെയ്യുമ്പോൾ ബിസ്കറ്റ് പാത്രത്തിലേക്ക് ഓരോ തവണ കൈയിടുമ്പോഴും നിങ്ങളുടെ വയറിന്റെ വലുപ്പം കൂടി കൂടി വരും  എന്ന് പറയുന്ന പോലെ തന്നെ സേവിങ്സ് അക്കൗണ്ടിലേക്ക് ഓരോ തവണ കൈയിടുമ്പോഴും നിങ്ങളുടെ വാലറ്റിന്റെ വലുപ്പം ചെറുതായി ചെറുതായി വരും. 

സൗകര്യപ്രദമായ ഒഴിവുകഴിവുകൾ കണ്ടെത്താതെ കൃത്യമായി രീതികൾ പിന്തുടരുക എന്നതാണ് മറ്റേതു സംവിധാനത്തിന്റെയും പോലെ ഇതിന്റെയും ആണിക്കല്ല്. 

ചട്ടങ്ങൾ പിന്തുടരാൻ കഴിഞ്ഞില്ലെങ്കിൽ ഇതുവരെ ഉണ്ടാക്കിയ പുരോഗതി മുഴുവൻ നഷ്ടമാകും. 

‍ 

മിച്ചം പിടിക്കാനുള്ളത്രയൊന്നും സമ്പാദിക്കുന്നില്ല എന്ന് പറഞ്ഞു പലരും സമ്പാദ്യ ശീലത്തിന് പുറം തിരിഞ്ഞു നിക്കാറുണ്ട്. 

‍ഒരു  കംപ്യൂട്ടറിന്റെ പുറകിലിരുന്ന്, ഇത് എല്ലാവരുടെയും കാര്യത്തിൽ ശരിയല്ല എന്ന് വിളിച്ചു പറയുന്നത് തോന്ന്യവാസമാണ്. 

‍പക്ഷെ പറയാൻ കഴിയുന്ന ഒരു കാര്യമെന്തെന്നാൽ,  പണം മിച്ചം സൂക്ഷിക്കാൻ നിങ്ങൾക്ക് ഭീമമായ ഒരു സമ്പാദ്യം ആവശ്യമില്ല.  1,000 രൂപ കിട്ടുമ്പോൾ 300 രൂപ സേവ് ചെയ്യുന്നതും 1,00,000 രൂപ കിട്ടുമ്പോൾ 30,000 രൂപ സേവ് ചെയ്യുന്നതും ഒരേപോലെയാണ്. 

‍വലിയൊരു തുകയോട് കൂടി തുടങ്ങുക എന്നതല്ല, കഴിയാവുന്നത്ര നേരത്തെ തുടങ്ങുക എന്നതാണ് സമ്പാദിക്കുവാനും നിങ്ങളുടെ നീക്കിയിരുപ്പ് പണം ക്രമേണ വർദ്ധിപ്പിച്ചെടുക്കുവാനുമുള്ള തന്ത്രം. 

‍നിങ്ങൾ എത്രത്തോളം ചെറുപ്പമാണോ  അത്രയും നല്ലത്. വാറൺ ബഫേ 11-ആം വയസിലാണ് അദ്ദേഹത്തിന്റെ ആദ്യത്തെ സ്റ്റോക്ക് മേടിക്കുന്നത്. ഇന്ന് അദ്ദേഹത്തിന്റെ ആസ്തി 107 ബില്യൺ USD ആണ്. 

‍അദ്ദേഹത്തിൻ്റെ  ഏറ്റവും വലിയ നിരാശ 11-ആം വയസിനു മുന്നേ പണം നിക്ഷേപിച്ചു തുടങ്ങാത്തതാണത്രെ.

‍സമയമാണ് പണം. ഓർക്കുക, നിങ്ങളുടെ അക്ഷമ നിങ്ങളെ പാപ്പരാക്കിയേക്കാം. ക്ഷമ നിങ്ങൾക്ക് സൗഭാഗ്യം കൊണ്ട് വരും. പക്ഷെ ഈ സൗഭാഗ്യങ്ങൾ എങ്ങനെ നേടിയെടുക്കും? ആ പ്രധാനപ്പെട്ട ഭാഗത്തേക്ക് നമ്മൾ കടക്കുകയാണ്. 

‍പൊതു ധാരണയ്ക്ക് വിപരീതമായി, ബാങ്കിൽ കിടക്കുന്ന പണം വളരില്ല എന്ന് പറഞ്ഞു കൊള്ളട്ടെ. എന്ന് മാത്രമല്ല ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്ന പണവും തലയിണയ്ക്കടിയിൽ സൂക്ഷിച്ചിരിക്കുന്ന പണവും, രണ്ടിന്റെയും മൂല്യം കുറയുകയേ ഉള്ളൂ. 

‍പണപ്പെരുപ്പമാണ് ഇതിന്റെ കാരണം. അതായത് പൊതുവെ ഉള്ള വിലക്കയറ്റവും പണത്തിന്റെ വിപണന മൂല്യത്തിലെ തകർച്ചയും. 

‍ഇന്ത്യയിലെ കഴിഞ്ഞ 10 വർഷത്തെ ശരാശരി പണപ്പെരുപ്പം 7.6 % ആണ്. അതായത് ഇന്ന് സേവ് ചെയ്യുന്ന 100 രൂപയ്ക്ക്, നാളെ 92.4 രൂപയുടെ വിലയെ ഉള്ളൂ. 

‍പണത്തിന്റെ മൂല്യം സംരക്ഷിക്കണമെന്നുണ്ടെങ്കിൽ, വില വർദ്ധിക്കുന്ന രീതിയിൽ തന്നെ അത് സൂക്ഷിക്കണം എന്ന കാര്യം വ്യക്തമാണ്. 

‍ധനവാൻ ആകാനുള്ള ആദ്യ പടി പണം മിച്ചം വയ്ക്കുക എന്നതാണെങ്കിൽ, രണ്ടാമത്തെ പടി ആ പണം നിക്ഷേപിക്കുക എന്നതാണ്. 

‍ 

നിത്യഹരിതമായ പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതി മുതൽ ഇന്റർനെറ്റിലെ  ഏറ്റവും പ്രചാരമേറിയ ക്രിപ്റ്റോകറന്സി വരെ, പുതുതലമുറയ്ക്ക് പണം നിക്ഷേപിക്കാൻ ധാരാളം മാർഗങ്ങളുണ്ട്. 

‍ഈ രീതികളുടെ എല്ലാം പൊതുവായ പ്രത്യേകത എന്താണെന്നാൽ കോമ്പൗണ്ടിങ് എന്ന ആശയമാണ്.  

‍ഒരു വായ്പയിലോ നിക്ഷേപത്തിലോ തുടക്കത്തിലുള്ള മുതലും അതിന്മേൽ മുൻകാലങ്ങളിലുള്ള പലിശയും കൂടി ചേർത്ത് പലിശ കണക്കാക്കുന്ന രീതിയാണ് കോമ്പൗണ്ട് ഇൻ്ററെസ്റ്റ് അല്ലെങ്കിൽ കൂട്ടുപലിശ. 

‍ചുരുക്കി പറഞ്ഞാൽ “പലിശയ്ക്ക് പലിശ”. മുതലിനു  മാത്രം പലിശ കണക്കാക്കുന്ന സാധാരണ പലിശ രീതിയെ അപേക്ഷിച്ചു തുക വളരെ വേഗത്തിൽ വളരുവാൻ ഈ രീതി സഹായിക്കുന്നു. 

‍മറ്റൊരു രീതിയിൽ പറഞ്ഞാൽ  100  രൂപയിന്മേൽ 10 % സാധാരണ പലിശ പ്രകാരം 2 വർഷത്തിന് ശേഷം 120 തിരികെ ലഭിക്കുമ്പോൾ, 10% കൂട്ടുപലിശപ്രകാരം 121 രൂപ ലഭിക്കുന്നു. 

‍ ഇപ്പോൾ ഈ 1 രൂപയുടെ വ്യത്യാസം എന്നത് പലിശയുടെയും കൂട്ടുപലിശയുടെയും ഫലങ്ങൾക്കിടയിലുള്ള കോമ്പൗണ്ടിങ്ങിന്റെ ശക്തിയിൽ വിശ്വസിക്കാൻ പര്യാപ്തമായേക്കില്ല.

‍പക്ഷെ വാറൺ  ബഫേയുടെ  65-ആം  പിറന്നാളിനു  ശേഷം അദ്ദേഹത്തിന്റെ മൊത്തം ആസ്‌തി 81.5  ബില്യൺ USD ആയിരുന്നു എന്ന വസ്തുത നിങ്ങളെ 2 കാര്യങ്ങൾ മനസിലാക്കാൻ നിർബന്ധിതരാക്കുന്നു: 

‍ 

  • കോമ്പൗണ്ടിങ് നിങ്ങളുടെ മുതലും പലിശയും ഒരുമിച്ചു വളർത്തുന്ന വളരെ ശക്തിയേറിയ രീതിയാണ്; 
  • കൂടുതൽ കാലം കൂട്ട് പലിശ അടിഞ്ഞു കൂടുവാൻ അനുവദിക്കുമ്പോൾ, കൂടുതൽ ക്രമാതീതമായി തന്നെ നിങ്ങളുടെ സമ്പത്ത്  വളരുന്നു.  

‍ 

ചുരുക്കി പറഞ്ഞാൽ, ദിവസവും 100  രൂപ വച്ച്  10% വാർഷിക  കൂട്ടുപലിശയിൽ സേവ് ചെയ്‌താൽ 23 വർഷവും 9 മാസവും എത്തുമ്പോൾ നിങ്ങളുടെ സമ്പാദ്യം 1 കോടി രൂപയാകുന്നു. 

‍പത്താം ക്ലാസിൽ കണക്കിന് തോറ്റ പയ്യൻ ക്രിപ്റ്റോ മില്ല്യണയർ ആകുന്ന ഈ കാലത്ത് കോടിപതിയാകാൻ 23 വർഷം കാത്തിരിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. 

‍ എന്നാൽ 200  രൂപ കൊടുത്തു വാങ്ങിക്കുന്ന ആ സിഗരറ്റ് പാക്കറ്റിനു പകരം ദിവസവും 100 രൂപ സേവ് ചെയ്താൽ 23 വർഷത്തിന് ശേഷം നിങ്ങൾക്ക് കോടിപതിയാകാമെന്നു മാത്രമല്ല ആ പണം ചെലവഴിക്കാൻ നിങ്ങൾ ജീവിച്ചിരിക്കാനുള്ള സാധ്യതയും വർദ്ധിപ്പിക്കാം.  

‍സമ്പന്നൻ ആകാനുള്ള രഹസ്യം ഞങ്ങൾ ഇതിനോടകം പറഞ്ഞു കഴിഞ്ഞു. നിങ്ങളുടെ ശമ്പളത്തിന്റെ ഒരു ഭാഗം സേവ് ചെയ്യൽ എത്രയും പെട്ടെന്നും അച്ചടക്കത്തോടെയും ആരംഭിക്കൂ. 

‍ആ പണം നിക്ഷേപിക്കൂ, കോമ്പൗണ്ടിങ്ങിന്റെ മാജിക്ക് കാണൂ. ഓർക്കുക. ഇന്ന് നടുന്ന മരമാണ് നാളത്തെ തണൽ !

Subscribe to our newsletter
Thank you! Your submission has been received!
Oops! Something went wrong while submitting the form.