ഇതിനെക്കുറിച്ച് നമുക്കെല്ലാം അറിവുള്ളതാണെങ്കിലും സാമ്പത്തിക രേഖകളിലെ കഠിനമായ പദങ്ങള്‍ വരുമ്പോൾ മനസ്സിലാകാതെ വന്നേക്കാം. വരൂ, ഗ്രോസ് സാലറി, നെറ്റ് സാലറി എന്നിവയെ സംബന്ധിച്ച കാര്യങ്ങളെല്ലാം നമുക്ക് മനസ്സിലാക്കാൻ ശ്രമിക്കാം.
നിങ്ങൾ ഇപ്പോൾ ജോലി ചെയ്യാൻ തുടങ്ങിയതേയുള്ളൂ, മാസാവസാനം എത്രത്തോളം സമ്പാദിക്കാനാകും എന്നതിനെക്കുറിച്ച് ഉറപ്പില്ല അല്ലേ ?
വിഷമിക്കേണ്ട, ഞങ്ങളിവിടെയുണ്ടല്ലോ. തൊഴിലുടമയ്ക്ക് നിങ്ങൾ നൽകുന്ന സേവനങ്ങൾക്കു പകരമായി എല്ലാ മാസവും നിങ്ങൾക്ക് ലഭിക്കുന്ന പേയ്‌മെന്റാണ് സാലറി അഥവാ ശമ്പളം.
ഈ തുകയെയാണ് ഗ്രോസ് സാലറി എന്ന് വിളിക്കുന്നത്. എന്നാൽ നിങ്ങളുടെ ഗ്രോസ് സാലറിയും നെറ്റ് പേയും തമ്മിൽ വ്യത്യാസം ഉള്ളത് എന്തുകൊണ്ടാണെന്ന് നിങ്ങൾക്കറിയാമോ? നമുക്ക് നോക്കാം.
എന്താണ് ഗ്രോസ് സാലറി അഥവാ മൊത്തം ശമ്പളം?
ഒരു ജീവനക്കാരനെന്ന നിലയിൽ നിങ്ങളുടെ ശമ്പള പാക്കേജിൽ ഉൾക്കൊള്ളുന്ന എല്ലാ ഘടകങ്ങളുടെയും ആകെത്തുകയാണ് ഗ്രോസ് സാലറി.
ആദായനികുതി, പ്രൊവിഡന്റ് ഫണ്ട്, മെഡിക്കൽ ഇൻഷുറൻസ് തുടങ്ങിയ എല്ലാ നിർബന്ധിത, ഇച്ഛാനുസൃത കിഴിവുകൾക്ക് മുമ്പുള്ള നിങ്ങളുടെ വരുമാനമാണിത്.
ഓവർടൈം ശമ്പളവും ഇൻസെന്റീവുകളും എല്ലാം നിങ്ങളുടെ ഗ്രോസ് സാലറിയില്‍ ഉൾപ്പെടുത്തിയിരിക്കും.
നിങ്ങളുടെ എംപ്ലോയീ പേസ്ലിപ്പിൽ ഗ്രോസ് സാലറിയും ആനുകൂല്യങ്ങളും ഉൾക്കൊള്ളുന്ന എല്ലാ ഘടകങ്ങളുടെയും വിശദമായ വര്‍ഗ്ഗീകരണം നിങ്ങൾക്ക് ലഭിക്കുന്നതാണ്.
നിങ്ങളുടെ ഗ്രോസ് സാലറിയുടെ ഘടകങ്ങൾ എന്തൊക്കെയാണ്?
1. അടിസ്ഥാന ശമ്പളം
2. ഡിയർനസ് അലവൻസ് (DA)
3. ഹൗസ് റെന്റ് അലവൻസ് (HRA)
4. ഗതാഗത അലവൻസ്
5. ലീവ്, ട്രാവൽ അലവൻസ്
6. പെര്ഫോമന്സ് , സ്പെഷ്യല് അലവൻസുകള്
7. മറ്റ് അലവൻസുകൾ
സാലറി സ്ലിപ്പ് ഘടകങ്ങളെ കുറിച്ച് ഇവിടെ കൂടുതൽ വായിക്കുക.
ഗ്രോസ് സാലറിയും നെറ്റ് സാലറിയും തമ്മിലുള്ള വ്യത്യാസം.
ഇനിയാണ് പ്രധാന ഭാഗം.
നിങ്ങളുടെ ഗ്രോസ് സാലറി എങ്ങനെ കണക്കാക്കാം?
എല്ലാ ഘടകങ്ങളും കൃത്യമായും വ്യക്തമായും നിങ്ങൾ മനസ്സിലാക്കിയാല്‍, ഇത് വളരെ ലളിതമാണ്. ഒരു ഉദാഹരണത്തിലൂടെ നമുക്ക് ഇത് നന്നായി മനസ്സിലാക്കാം.
അഫ്രീൻ എന്ന ഒരു വ്യക്തിയെ സങ്കല്പിക്കുക.
ഒരു IT സ്ഥാപനത്തിലാണ് അഫ്രീൻ ജോലി ചെയ്യുന്നത്. അവളുടെ ശമ്പള ഘടന ഇതാ:
അതിനാൽ, ഗ്രോസ് സാലറി ഫോർമുല അതായത്,
ഗ്രോസ് സാലറി = ബേസിക് സാലറി + HRA + മറ്റ് അലവൻസുകൾ, ഇത് അനുസരിച്ച്
ഗ്രോസ് സാലറി = ₹5,00,000 + ₹45,000 + ₹1,55,000
ഗ്രോസ് സാലറി = ₹7,00,000
അഫ്രീന്റെ ഗ്രോസ് സാലറി ₹7,00,000 ആണ്.
നിങ്ങളുടെ നെറ്റ് സാലറി എങ്ങനെ കണക്കാക്കാം?
നെറ്റ് സാലറി ഫോർമുല ഇതാണ്:
നെറ്റ് സാലറി = ഗ്രോസ് സാലറി - എല്ലാ കിഴിവുകളും (ആദായ നികുതി,PF, ഗ്രാറ്റുവിറ്റി മുതലായവ).
അഫ്രീന്റെ ശമ്പള ഘടനയെ അടിസ്ഥാനമാക്കി, അവൾ 5,00,000 മുതൽ ₹7,50,000 വരെയുള്ള ജീവനക്കാർക്കുള്ള 10% നികുതി സ്ലാബിന് കീഴിലാണ്.
അതിനാൽ, അവൾ നികുതിയായി 33,637 രൂപ അടയ്ക്കാൻ ബാധ്യസ്ഥയാണ്.
ഇപ്പോൾ, അവളുടെ നെറ്റ് സാലറി ഇതായിരിക്കും:
നെറ്റ് സാലറി = 7,00,000 - 33,637 - 84,000 - 29,629 = ₹5,52,734
നിങ്ങളുടെ ഗ്രോസ് സാലറിയും നെറ്റ് സാലറിയും കണക്കാക്കുന്നത് ഇങ്ങനെയാണ്. അക്കങ്ങൾ ഉപയോഗിക്കുക എന്നത് അൽപ്പം ബുദ്ധിമുട്ടാണ്. പക്ഷേ നിങ്ങൾ അത് മനസ്സിലാക്കിക്കഴിഞ്ഞാൽ ഒരു ആശയക്കുഴപ്പവും വരാനിടയില്ല.
നിങ്ങൾ ചെയ്യേണ്ടത് ഈ ഫോർമുലകൾ പ്രയോഗിക്കുകഎന്നതുമാത്രമാണ്.. ആശംസകള്‍!
P. S. - ഇപ്പോൾ നിങ്ങൾ സമ്പാദിക്കാൻ തുടങ്ങി, അതോടൊപ്പം നിക്ഷേപിക്കാൻ തുടങ്ങുന്നതിനെക്കുറിച്ചും ചിന്തിച്ചുകൂടേ?
എത്രയും വേഗമാണോ അത്രയും നല്ലത്. നിങ്ങള്‍ ഭാവിയില്‍ ഇതിനായി സ്വയം നന്ദി പറഞ്ഞേക്കാം. നിങ്ങൾക്ക് സേവിംഗിൽ താൽപ്പര്യമുണ്ടെങ്കിൽ ഡിജിറ്റല്‍ ഗോള്‍ഡ് സമ്പാദ്യവും നിക്ഷേപവും എന്ന ഈ ലേഖനം നോക്കുക