സാമ്പത്തികമായ ഫോമോ(FOMO) നിങ്ങളുടെ ചെലവിനെ ബാധിക്കുന്നുണ്ടോ? ഇതിനെ നേരിടാനുള്ള 5 തന്ത്രങ്ങൾ.

December 26, 2022

നിങ്ങളുടെ ബാങ്ക് അക്കൗണ്ടിനെയും സമ്പാദ്യ ശീലത്തെയും തകിടം മറിക്കുവാനുള്ള കഴിവുണ്ട് ഫോമോ(FOMO) യ്ക്ക്. ചില ബജറ്റ് തന്ത്രങ്ങൾ വഴി അതിനെതിരെ എങ്ങനെ പൊരുതാമെന്ന് വായിക്കൂ.

രാവിലെ ജോലിക്കു പോകാൻ തയ്യാറാകുമ്പോഴാണ് സോഷ്യൽ മീഡിയയിൽ നിങ്ങളുടെ  സുഹൃത്ത് തായ്‌ലൻഡിലെ ബീച്ചിൽ നിന്നുള്ള ചിത്രം പോസ്റ്റ് ചെയ്തത് കാണുന്നതെന്ന് വിചാരിക്കുക. 

ജീവിതം ആഘോഷിക്കുന്ന ചിത്രം! നിങ്ങളുടെ ഉള്ളിൽ ചെറിയൊരു അസൂയ ഒക്കെ തോന്നിത്തുടങ്ങും    

ഇത് നമുക്കെല്ലാം സംഭവിച്ചിട്ടുണ്ട്. പക്ഷെ ഇത് പോലുള്ള സംഭവങ്ങൾ നമ്മുടെ സാമ്പത്തിക ലക്ഷ്യങ്ങളെയും സ്വസ്‌ഥതയെയും ബാധിക്കാൻ അനുവദിക്കരുത്. സ്വയം പ്രചോദനം നൽകാൻ അതി സമ്പന്നർ നൽകുന്ന ഈ 8 ഉപദേശങ്ങൾ വായിക്കൂ. 

നമ്മൾ എല്ലാവരും ജീവിതത്തിൽ  ഒരിക്കലെങ്കിലും കർദാഷിയാൻമാരുടെ ഒപ്പമെത്താൻ ശ്രമിച്ചിട്ടുള്ളവരായിരിക്കും. ഇന്നത്തെ ഡിജിറ്റൽ ലോകത്തിൽ  സാമൂഹ്യ മാധ്യമങ്ങളുടെ അതിപ്രസരം കണക്കിലെടുക്കുമ്പോൾ നമ്മളെല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സമൂഹത്തിലെ സ്വീകാര്യതയ്ക്ക് വേണ്ടി പണം ചെലവഴിക്കാൻ നിർബന്ധിതരാവുകയാണ്.  

നമ്മൾ പലപ്പോഴും മറ്റുള്ളവരുടെ ജീവിതം സമൂഹ മാധ്യമങ്ങളിൽ കണ്ട്, നമുക്കങ്ങനെ കഴിയുന്നില്ലല്ലോ എന്നോർത്തു നഷ്ടബോധം തോന്നുന്നവരാണ്. 

നമ്മളെ അവരുമായി താരതമ്യം ചെയ്യുന്നു. അങ്ങനെ ഫോമോ(FOMO) യോ  സമ്പാദ്യമോ എന്ന ചുഴിയിലകപ്പെടുന്നു.  

സമൂഹ മാധ്യമങ്ങളിൽ ലൈക്ക് ചെയ്യുന്നതും നിരന്തരം പരിശോധിക്കുന്നതും പങ്കു വയ്ക്കുന്നതുമെല്ലാം ഒരു പരിധി വരെ ഉത്സാഹം നൽകുന്ന കാര്യമാണ്. എന്നാൽ പലപ്പോഴും അതൊരു പ്രതിസന്ധിയുടെയോ നഷ്ടബോധത്തിന്റെയോ തോന്നലാണ് നൽകുന്നത്. 

നിങ്ങളുടെ സാമ്പത്തിക ഭദ്രതയെ ബാധിക്കുകയും കീശ കാലിയാക്കുകയും ചെയ്യാൻ അതിന് കഴിയും. മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വേറെയും. 

ആദ്യം ഫോമോ(FOMO) എന്താണെന്ന് നോക്കാം? 

ഫോമോ - ഫിയർ  ഓഫ് മിസ്സിംഗ് ഔട്ട് - ആസ്വാദ്യകരമായ കാര്യങ്ങളിൽ നിന്നും ഒഴിവായി നിൽക്കേണ്ടി വരുമ്പോൾ തോന്നുന്ന നഷ്ടബോധത്തെയാണ് ഫോമോ(FOMO) എന്ന് പറയുന്നത്. 

ഫേസ്‌ബുക്ക് പോസ്റ്റുകൾ, ഇൻസ്റ്റാഗ്രാം റീലുകൾ, ട്വിറ്റർ പോസ്റ്റുകൾ തുടങ്ങിയവ മൂലമാണ് ഇന്നത്തെ കാലത്ത് സാധാരണയായി ഇത് കണ്ടു വരുന്നത്. 

നിങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും തമ്മിലുള്ള വ്യത്യാസം പലപ്പോഴും ഫോമോ(FOMO) യ്ക്ക് കാരണമാകുന്നു.

ഇന്നു പലർക്കും അവരുടെ സാമൂഹ്യ ജീവിതം സമൂഹ മാധ്യമങ്ങളെ ചുറ്റിപ്പറ്റിയാണ്. കൂട്ടത്തിൽ ഉള്ളവരുടെ ഒപ്പമെത്താൻ കഴിയാതെ വരുമ്പോൾ അത് മാനസിക പിരിമുറുക്കത്തിനും ഫോമോ(FOMO) പോലുള്ള പ്രശ്നങ്ങൾക്കും വഴി തെളിക്കുന്നു. 

Uber, espresso-കൾ, സുഹൃത്തുക്കൾക്കൊപ്പം വിലയേറിയ വിരുന്നുകൾ എന്നിവയെല്ലാം മറ്റുള്ളവർക്കൊപ്പം എത്താനുള്ള നിങ്ങളുടെ അമിതമായ ആവേശത്തിന് ദൃഷ്ടാന്തങ്ങളാണ്. 

ഫോമോ(FOMO) കൊണ്ടുള്ള ചെലവുകൾ കുറയ്ക്കണം എന്ന് പറഞ്ഞാൽ സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കേണ്ട എന്നോ നല്ല ഭക്ഷണം കഴിക്കരുത് എന്നോ അല്ല അർത്ഥം. 

‍ധൂർത്ത് ഒഴിവാക്കി, നമുക്ക് താങ്ങാവുന്ന ചെലവുകളിൽ സംതൃപ്തരാകുക എന്നതാണ്. 

ഫോമോ(FOMO) നിങ്ങളുടെ സമ്പത്തിനെ എങ്ങനെ ബാധിക്കുന്നു? 

മറ്റുള്ളവർ ചെയ്യുന്നത് പോലെ ചെയ്യാൻ ശ്രമിക്കാനും യാഥാർഥ്യബോധമില്ലാത്ത ജീവിത രീതി പിന്തുടരാനും നഷ്ടബോധമുണ്ടാകുമോ എന്ന ഭയം കാരണമാകുന്നു. 

നിമിഷ നേരം കൊണ്ട് പണം ചെലവഴിപ്പിക്കാനും എന്നിട്ടും അതൃപ്തി നില നിർത്താനും ഫോമോ(FOMO) യ്ക്ക് കഴിയും.  ഉദാഹരണത്തിന്, നിങ്ങളുടെ സഹപ്രവർത്തകർ അവധിക്കാലം ചെലവഴിക്കാൻ പദ്ധതി തയ്യാറാക്കുകയാണ് പക്ഷെ നിങ്ങൾക്ക് പോകാൻ സാധിക്കില്ല. 

നാളെയെക്കുറിച്ചു ചിന്തിക്കാതെ ഇന്നിൽ ജീവിക്കുന്ന, ചെലവുകളെല്ലാം ക്രെഡിറ്റ് കാർഡ് വഴി നടത്തുന്ന ഒരാളായിരിക്കാം നിങ്ങൾ. ആലോചിച്ചു  തീരുമാനങ്ങളെടുക്കാതെ പെട്ടെന്നൊരു നിമിഷത്തെ ആവേശത്തിൽ തീരുമാനമെടുക്കുന്നയാളാണെങ്കിൽ  ഈ ഉല്ലാസ നിമിഷങ്ങൾ നഷ്ടപ്പെടാൻ നിങ്ങൾ ആഗ്രഹിക്കില്ല.  

എന്തു  പറഞ്ഞാലും, ജീവിതം ഒന്നല്ലേ ഉള്ളൂ? കടം കേറുന്നതിലും കഷ്ടമാണ് സുഹൃത്തുക്കൾക്കൊപ്പമുള്ള  ഉല്ലാസ വേളകൾ നഷ്ടമാകുന്നത് എന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത് ? 

മുൻഗണന കൊടുക്കേണ്ട കാര്യങ്ങൾ മുൻകൂട്ടി തീരുമാനിച്ചു പണം ചെലവഴിക്കേണ്ടത് ആസൂത്രണം ചെയ്യാനാണ് നിങ്ങൾ പഠിക്കേണ്ടത്. ഇന്നെടുക്കുന്ന മികച്ച തീരുമാനങ്ങൾ ഭാവിയിൽ വളരെ വലിയ ഗുണം ചെയ്യും . 

ഇല്ലാത്ത പൈസ ചെലവഴിക്കാനും കടക്കെണിയിൽ വീഴാനും ആകെ വേണ്ടത് ഒന്നിനെയും കൂസാത്ത മനോഭാവം മാത്രമാണ്. 

ചാൾസ് ഷ്വാബ് നടത്തിയ മോഡേൺ വെൽത്ത് സർവേ പ്രകാരം 33% അമേരിക്കക്കാരും അവർ  പണം ചെലവാക്കുന്നത് അവരുടെ സുഹൃത്തുക്കളും ബന്ധുക്കളും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിന്റെ സ്വാധീനത്തിലാണെന്ന് സമ്മതിച്ചിട്ടുണ്ട്. 

‍ ഉല്ലാസ വേളകൾ നഷ്ടമാക്കുന്നതിനേക്കാൾ സാധ്യത തങ്ങൾ കൂടുതൽ പണം ചെലവഴിക്കാൻ ആണെന്നും അവർ പറയുന്നു.

നിങ്ങളുടെ സാമ്പത്തിക ഭദ്രത തകർക്കുന്നതിൽ നിന്നും ഫോമോ(FOMO) യെ എങ്ങനെ തടയാം? 

ഏറ്റവും എളുപ്പ മാർഗം സമൂഹ മാധ്യമ ആപ്പുകൾ അൺഇൻസ്റ്റോൾ ചെയ്തശേഷം അവയിൽ നിന്നും അവധിയെടുക്കുക എന്നതാണ്. എന്നാൽ കുറച്ചു കൂടെ യുക്തിസഹമായ മറ്റൊരു മാർഗമുണ്ട്  . 

‍ഫോമോ(FOMO) യോട് പൊരുതുക എന്നത് ഒരു വെല്ലുവിളിയാണ്. നിങ്ങൾ അതിനായി മാനസികമായി തയ്യാറെടുക്കണം. മികച്ച ഇച്ഛാശക്തിയും ആസൂത്രണവും വേണം: 

  • നഷ്ടബോധം തോന്നുക എന്ന വികാരത്തിന് അതീതനാകുക 
  • ഒരു ആഴ്ചയിലേക്കോ മാസത്തിലേക്കോ ഉള്ള സാമ്പത്തിക പദ്ധതികൾ മുൻകൂട്ടി തയ്യാറാക്കുക 
  • നിങ്ങളുടെ ബജറ്റ് കാത്തു സൂക്ഷിക്കുക 
  • എളുപ്പത്തിൽ തൃപ്തരാകാൻ പഠിക്കുക  

  

1. സമൂഹ മാധ്യമങ്ങൾക്ക് അർഹിക്കുന്ന പ്രാധാന്യം മാത്രം കൊടുക്കുക  

നിങ്ങൾ കാണുന്ന ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ വെറുമൊരു പ്രദർശനമാണെന്നും യഥാർത്ഥ ലോകത്തിന്റെ ദൃഷ്ടാന്തങ്ങൾ അല്ലെന്നും ഓർക്കുക. അവർ പൊങ്ങച്ചം കാണിക്കുന്നതാണെന്നോ അധാർമ്മികമായി പോസ്റ്റ് ചെയ്യുന്നതാണെന്നോ അല്ല ഇതിനർത്ഥം. 

മറിച്ച്, അത് ജീവിതത്തിന്റെ വളരെ ചെറിയൊരു ഭാഗത്തെ മാത്രമാണ് പ്രതിനിധാനം ചെയ്യുന്നത്. നൂറു വട്ടം എടുത്തു പരാജയപ്പെട്ട ചിത്രങ്ങൾക്ക് ഒടുവിൽ കിട്ടിയ ഒരു നല്ല ചിത്രമാണ് പോസ്റ്റ് ചെയ്യപ്പെടുന്നത്. 

കടുത്ത നിയന്ത്രണങ്ങൾക്കുള്ളിൽ നിന്ന് കൊണ്ട് ഫോമോ(FOMO)  തടയാനുള്ള ഒരു മാർഗ്ഗമെന്താണെന്നാൽ ഓരോ പോസ്റ്റും ആകർഷകമാകുന്നതിന്റെ പിറകിലെന്താണെന്ന് ചിന്തിക്കുക. 

‍ 

നിങ്ങൾ ഒപ്പിയെടുക്കുന്ന ചിത്രങ്ങളോ വിഡിയോകളോ കുറ്റമറ്റതാകണമെന്ന ചിന്തയുടെ പുറകെ പായേണ്ട ആവശ്യകത ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നു. 

നിങ്ങളുടെ  പോസ്റ്റുകൾ യാഥാർഥ്യത്തോട് അടുത്ത് നിൽക്കുന്നതാക്കൂ. അവ അടുക്കും ചിട്ടയുമില്ലാത്തതോ ലജ്ജാകരമോ ആയിരിക്കാം. പക്ഷെ ഒരാളെ അദ്‌ഭുതപ്പെടുത്തുന്നതിനു പകരം ചിരിപ്പിക്കാൻ ഒരു പക്ഷെ അതിനു സാധിച്ചേക്കാം. അങ്ങനെ ഫോമോ(FOMO) എന്ന ഉത്കണ്ഠയുടെ ചുഴിയിൽ നിന്നും കര കയറാൻ ചിലപ്പോൾ കഴിഞ്ഞെന്നു വരും  . 

2. ഓഫ്‌ലൈൻ ആയി സാമൂഹ്യ ബന്ധങ്ങൾ സൃഷ്ടിക്കുക 

‍ഡിജിറ്റലിടങ്ങളിൽ നിങ്ങളെ പിന്തുടരുന്നവരുടെ എണ്ണമല്ല നിങ്ങളുടെ വില നിർണയിക്കുന്നത്. ദൈനംദിന ജീവിതത്തിൽ കൂടുതൽ പ്രോത്സാഹനവും ഉത്സാഹവും നൽകുന്ന ഓഫ്‌ലൈൻ ബന്ധങ്ങൾ വളർത്തിയെടുക്കാൻ ശ്രമിക്കുക. 

നല്ല സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കുന്നത് നിങ്ങളെ  ശാന്തരാക്കാനും മാനസികമായി കൂടുതൽ സംതൃപ്തരാക്കാനും സഹായിക്കും. 

അത് മാത്രമല്ല സമൂഹ മാധ്യമങ്ങളിൽ പങ്കു വയ്ക്കാൻ സഹായകമാകുന്ന നല്ല അനുഭവങ്ങൾ അവ നിങ്ങൾക്ക് പകർന്നു തരുകയും ചെയ്യും.

3. കുറച്ചു പണം മാനസികോല്ലാസത്തിനുതകുന്ന രീതിയിലും  ചെലവഴിക്കൂ 

ഒരു പോസ്റ്റിൽ പുതിയൊരു ഷൂസ് കാണുമ്പോൾ അത് വാങ്ങിക്കാൻ നിങ്ങൾക്ക് തോന്നാറില്ലേ? അല്ലെങ്കിൽ ആരെങ്കിലും അവധിക്കാലം ചെലവഴിക്കുന്നത് കാണുമ്പോൾ അത് പോലെ ചെയ്യാൻ? 

നിങ്ങളുടെ സാമ്പത്തിക പദ്ധതിയിൽ നിങ്ങൾക്കിഷ്ടപ്പെട്ട, നിങ്ങൾ ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ കൂടി ഉൾക്കൊള്ളിക്കാൻ ഇതൊരു മികച്ച അവസരമാണ്. 

ചെറിയ ചെറിയ കാൽവയ്പുകളിലൂടെ തുടങ്ങാം. ആദ്യ ചുവടായി ചെയ്യേണ്ടത് നിങ്ങൾ  എവിടെയൊക്കെയാണ് പണം ചെലവാക്കുന്നത് എന്ന് കൃത്യമായി മനസിലാക്കുകയാണ്. ഇതിനായി വളരെ ലളിതവും ഫലപ്രദവുമായ ഓൺലൈൻ ബജറ്റ് കാൽക്കുലേറ്ററുകൾ ഉപയോഗിക്കാം. 

അടുത്തതായി ചെയ്യേണ്ടത് ഒരു സാമ്പത്തിക പദ്ധതി തയ്യാറാക്കുകയാണ്. ഇത് സ്വന്തമായോ അല്ലെങ്കിൽ ഒരു സാമ്പത്തിക ഉപദേശകന്റെ സഹായത്തോടെയോ ചെയ്യാം. 

‍ 

നിങ്ങൾക്ക് ആവശ്യമുള്ള കാര്യങ്ങൾക്ക് മാത്രം നിങ്ങളുടെ പണം ചെലവഴിക്കാനും ശ്രദ്ധയില്ലാതെയുള്ള ചെലവുകൾ ചുരുക്കാനും അവർ സഹായിക്കും. 

ഒരു ടാക്സ് എക്സംപ്റ്റ് ബാങ്ക് അക്കൗണ്ട് (TFSA) ഉണ്ടാക്കുന്നത് മറ്റൊരു മാർഗമാണ്. നിങ്ങൾക്ക് വാങ്ങാനുള്ള സാധനങ്ങൾക്കായി പണം സൂക്ഷിച്ചു വയ്ക്കാൻ ഇതൊരു മികച്ച സ്‌ഥലമാണ്‌. 

നിങ്ങൾ സ്വന്തമാക്കാൻ വളരെയധികം ആഗ്രഹിക്കുന്ന എന്തെങ്കിലും വാങ്ങാനായി പണം മാറ്റി വയ്ക്കുമ്പോൾ ഫോമോ(FOMO) യിൽ നിന്നും രക്ഷപ്പെടാനും കുറച്ചു കൂടെ എളുപ്പമാണ്. 

ഇനി ഒരു സമൂഹ മാധ്യമ പോസ്റ്റ് കണ്ട് നിങ്ങൾ ആകൃഷ്ടരായാലും എന്തിനാണ് പണം മാറ്റി വയ്ക്കുന്നത് എന്ന കാര്യം മനസിലുള്ളതിനാൽ പ്രലോഭനത്തിൽ വീഴാതെയിരിക്കാൻ നിങ്ങൾക്ക് കഴിയും.  

4. കഴിവതും പണം കൈയിൽ കരുതുക  

പോകുന്നിടത്തെല്ലാം പണം കൈയിൽ കരുതിയാൽ നിങ്ങൾക്ക് ചെലവ് ചെയ്യാനുള്ള പണത്തിനു പരിമിതിയുണ്ടാകും. അത് കൊണ്ട് തന്നെ അധിക ചെലവ് കുറയുന്നു. 

എന്നാൽ ക്രെഡിറ്റ്  കാർഡോ ഡെബിറ്റ് കാർഡോ ഉപയോഗിക്കുകയാണെങ്കിൽ അനിയന്ത്രിതമായി പണം ചെലവാക്കാമെന്നതിനാൽ ചെലവ് നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണ്. 

ഇവിടെയാണ് ഫോമോ(FOMO) കടന്നു വരുന്നത്. അത് കൊണ്ട് തന്നെ ഒരു അത്താഴത്തിനോ പാർട്ടിക്കോ പോകുന്നതിനു മുൻപ് ഒരു നിശ്ചിത തുക പിൻവലിച്ചു കൈയിൽ കരുതിയാൽ നിങ്ങൾക്ക് ഒരു ബജറ്റ് ഉണ്ടാകും. ഇതിനു മുകളിൽ ചെലവാക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാം  

5. നിക്ഷേപം തുടങ്ങൂ 

സമ്പത്തുണ്ടാക്കാൻ സമയമെടുക്കും. കാലങ്ങളായി നിക്ഷേപിക്കുന്നവർക്ക് വിപണിയിൽ സമയം വളരെ വില പിടിച്ചതാണ്. 

 ദീർഘകാലത്തേക്ക് സ്വത്ത് സമ്പാദിക്കൽ 

സമ്പത്തുണ്ടാക്കൽ ഒരു ദീർഘകാല പ്രക്രിയയാണ്. ദീർഘകാല നിക്ഷേപകരെ സംബന്ധിച്ചിടത്തോളം നിക്ഷേപങ്ങളുടെ അളവാണ് സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയുമോ എന്നതിന്റെ പ്രധാന അളവുകോൽ . 

കൂട്ടുപലിശയുടെ പ്രഭാവം മൂലം എത്ര നേരത്തെ നിങ്ങൾ നിക്ഷേപിച്ചു തുടങ്ങുന്നുവോ പണം വർദ്ധിക്കാൻ അത്രയും കൂടുതൽ സമയം നിങ്ങൾ നൽകുന്നു എന്നാണർത്ഥം. 

‍ 

നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്താണെന്നാൽ  ഏതെങ്കിലും ഒരു ആസ്തിയിൽ ഒതുക്കി നിർത്താതെ നിങ്ങളുടെ നിക്ഷേപങ്ങൾ സ്റ്റോക്കുകൾ സ്വർണം, ബോണ്ടുകൾ, ധന നിക്ഷേപങ്ങൾ  എന്നിങ്ങനെ വൈവിധ്യമുള്ളവയാക്കുക.  

എല്ലാ മേഖലകളിലും നിക്ഷേപിക്കുന്ന സമ്മിശ്ര പദ്ധതിയുടെ ഫലമായി നിങ്ങളുടെ നഷ്ടങ്ങൾ ചുരുങ്ങുന്നു . Jar ഉപയോഗിച്ചു വെറും 1 രൂപ മുതൽ ഡിജിറ്റൽ ഗോൾഡിൽ നിക്ഷേപിച്ചു തുടങ്ങൂ. 

Subscribe to our newsletter
Thank you! Your submission has been received!
Oops! Something went wrong while submitting the form.